Wednesday, 20 August 2008

പരിവർത്തനം

പാവമായിരുന്നു ഞാൻ പഞ്ചപാവം..
പാവനാങ്കണത്തിൽ പൂത്തോരു കുസുമം
പടിയും കടന്നു ഞാൻ പുറത്തുവന്നു..
പുറത്തുള്ള നിങ്ങളോടൊത്തുചേരാൻ.

എന്നുള്ളം മോഹത്താൽ തുടിച്ചിരുന്നു..
എൻമുഖം മോദത്താൽ തുടുത്തിരുന്നു..

നിങ്ങളെ കാൺകെ ഞാൻ ഒന്നു ചിരിച്ചു..
ഒരു വട്ടം പുണരുവാൻ കരങ്ങൾ വിരിച്ചു..
നിങ്ങളോ നിൻ മുഖം വെട്ടിത്തിരിച്ചു...
നീട്ടിയെൻ കരങ്ങളെ ഞെക്കിത്തിരിച്ചു.

എന്തെന്നറിയാതെ കുഴഞ്ഞുപോയി..
ഞാൻ ഏതേതൊ നോവിനാൽ കരഞ്ഞുപോയി...

താലത്തിൽ ഞാൻ തന്ന താമ്പൂലം തട്ടി-
യെൻ ചെകിട്ടത്തു നിങ്ങളാഞ്ഞടിച്ചു...
കളിവാക്കായി ഞാൻ ചൊന്ന കാര്യങ്ങളെല്ലാമേ,
നെറികേടായി നിങ്ങൾ മെനഞ്ഞെടുത്തു...

എൻ സ്വപ്നത്തിൻ കൂടാരം തകർന്നുവീണു..
എൻ പ്രതീക്ഷതൻ കൂമ്പാരം കൊഴിഞ്ഞുവീണു...
എൻ കണ്ണുന്നീരാകെ വറ്റിപ്പോയി..
എൻ കരളാകെ കടുത്തുപോയി..

മൃദുലത എന്നിലെ ചോർന്നുപോയി..
മൃഗീയമായി എന്നുടെ തൃഷ്ണയിന്ന്..
ലോകമേ,..എന്നെ നീ മാറ്റിമറിച്ചു...
എന്നിലെ എന്നെ നീ ചുട്ടൂകരിച്ചു...

പാവമല്ലാ.... ഞാനിന്നു ഭയങ്കരൻ..
പാപികൾ വിറയ്ക്കും പാതാള രാക്ഷസ്സൻ.

9 comments:

അപരിചിത said...

circumstances athu undakunna parivarthanangalaal paavam raksasanakunnu
the reality!!!

:)

ശ്രീ said...

നന്നായി, നല്ല വരികള്‍

ജിജ സുബ്രഹ്മണ്യൻ said...

നമുക്കു ലഭിക്കുന്ന അനുഭവങ്ങള്‍ നമ്മളെ പലപ്പോഴും മാറ്റി മറിക്കും.നല്ല വരികള്‍ !

siva // ശിവ said...

ഈ വരികള്‍ എനിക്ക് ഉപകാരപ്രദം...ഞാനും ഒരു ഭയങ്കരന്‍ ആകാനുള്ള തയ്യാറെടുപ്പിലാ....

OAB/ഒഎബി said...

അരുത് രാക്ഷസാ അരുത്. ഒക്കെ നമുക്ക് സോള്‍വ് ആക്കാം...:)
]ശിവ, പെണ്ണ് കെട്ടാന്‍ തീരുമാനിച്ചൊ.:) :)

പിരിക്കുട്ടി said...

hmmmm..........

pin.... nee bhayakaran onnumalla.....

enkilum paavam sadharanakkaranumalla....

nee manushyante ella swabhavangalum ulla ellam thurannu parayunna oru manuhya enne ppole...

varikal kollam k to

smitha adharsh said...

അത് ശരി...അപ്പോള്‍ അങ്ങനെയാണല്ലേ ഈ പാതാള രക്ഷസ്സ് ഉണ്ടാകുന്നത്?
വേറിട്ടൊരു ചിന്ത..

ജോബി നടുവില്‍ | JOBY NADUVILepurackal said...

നല്ല വരികള്‍
ഇങ്ങനെയാണല്ലേ ക്രൂരന്മാര്‍ ഉണ്ടാകുന്നത്?

രമ്യ said...

പാവമായിരുന്നു ഞാൻ പഞ്ചപാവം..
പാവനാങ്കണത്തിൽ പൂത്തോരു കുസുമം


പാവമല്ലാ.... ഞാനിന്നു ഭയങ്കരൻ..
പാപികൾ വിറയ്ക്കും പാതാള രാക്ഷസ്സൻ