Tuesday 17 June 2008

കൊഴിഞ്ഞ ഇന്നലകളൂം വരാനിരിക്കുന്ന നാളെകളും

കൊഴിഞ്ഞ ഇന്നലെകളും വരാനിരിക്കുന്ന നാളെകളും...
ഇന്നലകളുടെ ചൂടില്‍നിന്നും ചൂരില്‍നിന്നും ആണ് ഇന്നത്തെ ഞാന്‍ ഉടലെടുത്തത്.
പലതും മധുരിക്കുന്നവ ആയിരുന്നില്ല.എങ്കിലും ഞാന്‍ എല്ലാത്തിനോടും കടപെട്ടിരിക്കുന്നു.
ആ അനുഭവങ്ങളാണ്‌, എനിക്ക്‌ ചിന്തിക്കാനും എഴുതാനും പ്രചോദനം നല്കുന്നത്....ജീവിതത്തെ പലരീതിയിൽ നോക്കികാണുവാനും ആസ്വദിക്കാനും പരിശീലിപ്പിച്ചത്‌...
എന്റെ ജിവിതം ഒരു യാത്ര ആയിരുന്നു.നടുക്കടലിൽ കാറ്റിനൊപ്പം പലദിശയിലായി കറങ്ങിത്തിരിയുന്ന ചെറു പായ്ക്കപ്പലിനു സമാനം. ...ഇന്ത്യ മുഴുവനും അറേബ്യയും, യൂറോപ്പിന്റെ ചിലഭാഗങ്ങളും ഈ ചെറിയപ്രായത്തിനോടകം ഞാന്‍ കറങ്ങിനടക്കുകയും ജിവിക്കുകയും ചെയ്തിരിക്കുന്നു......,
പലപല തരത്തിലുള്ള ആളുകളുമായി ഇടകലര്‍നിരിക്കുന്നു.....
നല്ലതു ചീത്തയും ആയ അനേകം കാര്യങ്ങൾ സംഭവിച്ചിരിക്കുന്നു....സംഭവിച്ചുകൊണ്ടിരിക്കുന്നു...
ഇവിടെ ഞാന്‍ ചിലത് കുറിക്കാം.

ഇന്നിപ്പോള്‍ സമയം വല്ലാതെ വൈകിയിരിക്കുന്നു. അല്പം വീഞ്ഞിന്റെ ലെഹരി എന്റെ തലയ്ക് പിടിച്ചിട്ടും ഉണ്ട് അതിനാല്‍ എനിക്ക് കിടന്നെ മതിയാകു. അങ്ങനെ മയങ്ങി കിടക്കുന്നത് ഒരുസുഖമാണ്...അടഞ്ഞ കണ്ണിലേക്ക് പല കാഴ്ചകളും ഓടിയെത്തും...രാവിലെ ഫോണിലെ അലാറം അടിക്കുമ്പോള്‍ ചാടി എഴുന്നേറ്റു എല്ലാ സ്വപ്നങ്ങലോടും വിടപറഞ്ഞ്‌ ഉറങ്ങിത്തീരാതെ ഉണർന്ന് , ഉടുത്തൊരുങ്ങി മുറിയും വിട്ടു പുറത്തു പോകും...അങ്ങനെയാണ് എന്റെ ദിനങ്ങൾ ആരംഭിക്കുന്നത്.

എന്റെ തലയില്‍ വീഞ്ഞിന്റെ ലെഹരി ഓളം വെട്ടുന്നു, കൺപോളകൾക്ക്‌ കനംകൂടി വരുന്നു.....
ഇനി ഞാന്‍ ഉറങ്ങട്ടെ .....