Tuesday 5 August 2008

പ്രാർത്ഥന

യുഗങ്ങളുടെ പഴക്കമുള്ള വീട്ടിൽ
വർഷങ്ങളുടെ പ്രായമുള്ള കുട്ടി പ്രാർത്ഥിക്കാനിരുന്നു....
ആത്മാവിലെ വിളക്കിൽ ആഗ്രഹങ്ങളുടെ എണ്ണയൊഴിച്ച്‌,
സ്വപ്നങ്ങൾ കൊളുത്തി,
പ്രതീക്ഷയുടെ കരങ്ങൾ നീട്ടി,
ഉച്ചത്തിൽ പ്രാർത്ഥിച്ചു.....

എല്ലാ വിധ സുഖങ്ങളും സൗകര്യങ്ങളുംഎനിക്കായി തരേണമേ.....

മേഘങ്ങളുടെ ഇടയിൽ നിന്നും ദൈവം പറഞ്ഞു.....
ദുഃഖങ്ങൾ കുടിച്ചാലെ സുഖത്തിന്റെ രുചിയും അറിയാൻ പറ്റൂ.....

എനിക്കു സുഖങ്ങൾ മാത്രം മതി,
ദുഃഖങ്ങൾ മറ്റുള്ളവരുടേത്‌ നോക്കി കണ്ടുകൊള്ളാം...

എങ്കിൽ സുഖവും മറ്റുള്ളവരുടേത്‌ നോക്കി കണ്ടുകൊള്ളൂ.....
ദൈവം മൊഴിഞ്ഞു.

മാലാഖമാർ അത്‌ കേട്ട്‌ പൊട്ടിച്ചിരിച്ചു.
തഴെ തീക്കുണ്ടിൽനിന്നും ചെകുത്താൻ തല ഉയർത്തി നോക്കി.

13 comments:

keralainside.net said...

www.keralainside.net.
Under "kavitha" category When ever you write new blog posts , please submit your blog post category details to us. Thank You..

Sarija NS said...

:)

ശ്രീ said...

“ദുഃഖങ്ങൾ കുടിച്ചാലെ സുഖത്തിന്റെ രുചിയും അറിയാൻ പറ്റൂ...”

വളരെ ശരി.
:)

നിസ്സാറിക്ക said...

വളരെ നന്നായിരിക്കുന്നു. മനസ്സിലേക്കാഴ്ന്നിറങ്ങുന്ന രചന..

നിസ്സാറിക്ക
http://kinavumkanneerum.blogspot.com/

പാര്‍ത്ഥന്‍ said...

ദൈവം എന്ന സങ്കല്‍പം തന്നെ ഗുണദോഷ സമ്മിശ്രമാണ്‌. അതില്‍ നിന്ന്‌ ചെകുത്താനെയും ദൈവത്തിനെയും വേര്‍തിരിക്കുന്നിടത്തുനിന്നാണ്‌ സ്വാര്‍ത്ഥത വളരുന്നത്‌.

SreeDeviNair.ശ്രീരാഗം said...

അത്മാവിന്റെ തിരിവെട്ടത്തില്‍,
അനന്തതയിലേയ്ക്കുനോക്കൂ..
അവിടെ,അതിശയിപ്പിക്കുന്ന്,
ആത്മാര്‍ത്ഥത കൂട്ടായിരിക്കും...



സ്നേഹത്തോടെ,
ചേച്ചി..

joice samuel said...

നന്നയിട്ടുണ്ട്.....
നന്‍മകള്‍ നേരുന്നു.....
സസ്നേഹം,
മുല്ലപ്പുവ്..!!

smitha adharsh said...

ഇങ്ങനെ തന്നെ പ്രാര്‍ത്ഥിക്കണം.എന്നാലും ആ ചെകുത്താന്‍ തല ഉയര്ത്തി നോക്കിയത് കഷ്ടമായിപ്പോയി...
നല്ല വരികള്‍ കേട്ടോ..

Typist | എഴുത്തുകാരി said...

എന്നാലും പ്രാര്‍ഥന ദൈവം കേട്ടില്ല, അല്ലേ?

Bindhu Unny said...

“മാലാഖമാര്‍ അത്‌ കേട്ട്‌ പൊട്ടിച്ചിരിച്ചു“. ഹ ഹ ഹ
ഞാനും ചിരിച്ചു. :-)

അപരിചിത said...

amen...!!!


എനിക്കു സുഖങ്ങൾ മാത്രം മതി,
ദുഃഖങ്ങൾ മറ്റുള്ളവരുടേത്‌ നോക്കി കണ്ടുകൊള്ളാം...

എങ്കിൽ സുഖവും മറ്റുള്ളവരുടേത്‌ നോക്കി കണ്ടുകൊള്ളൂ.....
ദൈവം മൊഴിഞ്ഞു.

ഈ വരികള്‍ കലക്കി



happy blogging!!!

പിരിക്കുട്ടി said...

njaan ippol onnum prarthikkarilla
pin...
"ellam ariyunnavanodenthinee
naam prarthikkunnu avan tharille?
namukku arhathappettathu"

B Shihab said...

നന്നയിട്ടുണ്ട്.....