Thursday 31 July 2008

എന്തിനീ കുത്തിക്കുറിപ്പുകൾ...???

കളകളം ചൊല്ലിയും,തീരത്തുറങ്ങുന്ന ചില്ലകളെ മെല്ലെ കയ്യൈതൊട്ടുണർത്തിയും,
അകലെ നിന്നോടിയെത്തുന്ന ഇളംങ്കാറ്റിനെ നെഞ്ചോടു ചേർത്തു പുൽകിയും,
അതിൻ കവിളിൽ ഉള്ളിന്റെ ഉള്ളിലെ കുളിർ ചുമ്പനമേകിയും,പിന്നീടതിനെ മനസ്സില്ലാമനസ്സോടെ മറ്റൊരു ദിക്കിലേയ്ക്കുള്ള യാത്രാമൊഴി നേർന്നയക്കുകയും ചെയ്യുന്ന ഒരു കൊച്ചരുവി പോലാകണം എന്നെഴുത്തുകൾ എന്ന് എനിക്കും ആഗ്രഹം ഇല്ലാഞ്ഞിട്ടല്ല.
സമയം ഒരു കടുത്ത പാശമായി എന്റെ അനുദിന ജീവിതത്തെ വരിഞ്ഞു മുറുക്കികൊണ്ടേയിരിക്കുന്നു. തിരക്കേറിയ പകൽ ജോലിക്കും, വൈകിയ രാവിലെ നിദ്രയിക്കും ഇടയിലുള്ള ഒരു ഞാണിന്മേൽ കളിയാണു ശരിക്കും എന്റെ ഈ എഴുത്തുകൾ....
ഞാൻ ഏറെ സ്നേഹിക്കുന്ന ഈ പതിവ്രതയെ മറ്റുള്ള സമ്മർദ്ദത്താൽ കയിവിടേണ്ടി വരുമോ എന്നും ഞാൻ ഭയക്കുന്നു....
എഴുതാൻ വേണ്ടി എഴുതുന്ന ശീലം എനിക്കില്ല. വാക്കുകൾക്ക്‌ തൊങ്ങലുകൾ ചാർത്താൻ ശ്രമിച്ചാൽ ചിലപ്പോൾ ഈ രാവു മുഴുവൻ എനിക്കു നഷ്ടമായേക്കാം.
പിന്തിരിഞ്ഞു നോക്കാതെ ഒറ്റ ശ്വാസത്തിൽ എഴുതി തീർക്കുകയാണ്‌ പലപ്പോഴും എന്റെ പതിവ്‌........
ആ കിതപ്പുമാറുമ്പോൾ മനസ്സ്‌ സ്വസ്തമാകും..........
മനസ്സിൽ എന്തെങ്കിലും കൊണ്ടുകയറുമ്പോൾ, ഓർമ്മയുടെ കയത്തിൽ നിന്നും ഗഥകാലങ്ങൾ ഒരോന്നായി നുരപൊന്തിവരുമ്പോൾ, ഇരുണ്ട രാവുകളിൽ ഉറക്കമൊഴിഞ്ഞ്‌ ഞാൻ എഴുതാൻ ഇരിക്കും.......
ഇടനെഞ്ചിൽ ചിന്തകൾ കയറിക്കൂടി ചിക്കിചികയുമ്പോൾ അനുഭവപ്പെടുന്ന വല്ലാത്ത നീറ്റലിൽ എനിക്കുറങ്ങാൻ ആവില്ല......അവയെ പുറന്തള്ളാൻ ഞാൻ അറിയാതെ എഴുതിപ്പോകും........
ആ ആലസത്തിൽ ഞാൻ അറിയാതെ മയങ്ങി പോകും..........അതിനുവേണ്ടിയാണ്‌ എന്റെ ഈ കുത്തി കുറിപ്പുകൾ......

ആത്മ സംതൃപ്തിക്ക്‌ എന്നതിലുപരിയായി, പ്രക്ഷുപ്തമായ മനസ്സിനെ ശാസിച്ചു ശാന്തമാക്കുന്ന ചില പുലമ്പലുകൾ കൂടി ആകാം ഈ കുറിപ്പുകൾ.......
ഒരു ഏകാകിയുടെ നോവലുകളും തേങ്ങലുകളും ഇവിടെ കേട്ടേക്കാം.......
സ്വദേശത്തേയ്ക്കുള്ള അയനത്തിനായി നാൾനോറ്റുകഴിയുന്ന ഒരു പ്രവാസിയുടെ പരിവേതനങ്ങളും, മതൃഭാക്ഷാസംവേദത്തിന്‌ അവസരങ്ങൾ വിരളമായ ഒരു ദേശസ്നേഹിയുടെ ആത്മനൊമ്പരങ്ങളും ഇവിടെ ദർശിക്കാൻ കഴിഞ്ഞേക്കാം............
ഒരു യുവാവിന്റെ സ്വപ്നങ്ങളും,മോഹഭംഗങ്ങളും ഇവിടെ കുറിക്കപ്പെട്ടേക്കാം..........

എല്ലാം കഴിയുമ്പോൾ, പരിമിതികൾ മൂലം നവോഢയെ വേണ്ടുംവിതം ചമച്ചയക്കാൻ ആവാത്തതിലുള്ള ഒരു പിതാവിന്റ്‌ കുറ്റബോധവും എന്നിൽ ഉണ്ടാകാറുണ്ട്‌...........

ഇത്‌ ലഹരിയുടെ ഉന്മാദത്താൽ ഉത്ഘോഷിക്കുന്ന പൊയ്‌വാക്കുകൾ അല്ല.......
പുളിച്ച വീഞ്ഞിന്റെ തികട്ടലുകളായി ഇവയെ അവഗണിക്കുകയുമരുത്‌..................
എന്റെ ഉള്ളിന്റെ ഉള്ളിൽ നിന്നും കിനിയുന്ന ചുടുനിണം തന്നെയാണിത്‌................

ഹായ്‌.. നിർവൃതിയുടെ ഈ നിമിക്ഷങ്ങളിൽ എന്റെ കണ്ണുകൾ പാതി മയങ്ങിക്കഴിഞ്ഞു......
ഇനി കരങ്ങൾക്ക്‌ എഴുതുവാൻ ശക്തിപോര........
പാതിതുറന്ന ജെനൽ പാളികൾക്കിടയിലൂടെ തീരക്കാറ്റ്‌ എന്നെ പുണരാൻ പതുങ്ങി എത്തിക്കഴിഞ്ഞു........
തിരികൾ അണച്ച്‌ ഇനി ഞങ്ങൾ ഉറങ്ങട്ടെ.....
ശുഭരാത്രി......

Wednesday 30 July 2008

മേരി കശ്മീർ കി കുങ്കും......

ഉച്ച സമയത്തെ വിശ്രമവേളയിൽ വെറുതെ മാഗസിന്റെ താളുകൾ മറിച്ചുകൊണ്ടിരുന്നപ്പൊൾ, SM എന്റെ അരികിലേയ്ക്കു വന്നു. ഞങ്ങളുടെ കമ്പനിയിലെ purchase officer ആണ്‌ അദ്ദേഹം. രണ്ടു മാസത്തെ ഒഴിവുകാലം ചിലവിടുന്നതിനായി ഇന്ത്യയ്ക്കു പോകാൻ തയ്യാറെടുക്കുകയാണ്‌ അദ്ദേഹം.

നൂറ്‌കണക്കിന്‌ ആളുകൾ എന്റെ ശ്രമപരമായി ഇതിനോടകം ഇന്ത്യ സന്ദർശിച്ചുണ്ട്‌. തീർച്ചയായും ഇന്ത്യൻ സർക്കർ എനിക്ക്‌ ഇതിനായി എന്തെങ്കിലും പാരിതോഷികം തരേണ്ടതാണ്‌.മടങ്ങി വരുമ്പോൾ നമ്മുടെ നാടിന്റെ പൊതുസ്ഥലങ്ങളിലെ വൃത്തിയില്ലായിമകളെകുറിച്ചും, യാചകരെകുറിച്ചും ചില പരാതികൾ പറയും എന്നതൊഴിച്ചാൽ മിക്കവർക്കും നമ്മുടെ നാടിനെ ഇഷ്ടമാണ്‌.

ഹരിതാഭമാർന്ന നമ്മുടെ കൊച്ചു കേരളത്തിൽ തുടങ്ങി, പ്രേമപ്രതീകമായ താജ്മഹലിനെകുറിച്ചും,ജയപ്പൂരെ എണ്ണമറ്റ കൊട്ടരങ്ങളെക്കുറിച്ചും,മഞ്ഞുമൂടിയ ഹിമാലയസാനുക്കളെക്കുറിച്ചും,കശ്മീരിലെ കുങ്കുമ പാടങ്ങളെക്കുറിച്ചും എനിക്കറിവുള്ളതൊക്കെ പറഞ്ഞുകൊടുത്തു.കശ്മീരിലെ കുങ്കുമപൂവിന്റെ കാര്യം പറഞ്ഞപ്പോൾ എന്റെ മനസ്സ്‌ എവിടെയൊ ഒന്നുടക്കി... കുറച്ചു വർഷങ്ങൾ പിന്നിലേയ്ക്ക്‌ അതെന്നെ പിടിച്ചു വലിച്ചു.........

ജോലിസംബന്ധമായി പാനിപ്പറ്റിലെയ്ക്കു സ്ഥലമാറ്റം കിട്ടിയപ്പോൾ, ഒരു പുതിയ്‌ സ്ഥലം കൂടിപരിചയപ്പെടാമല്ലൊ എന്നുമാത്രമെ ഞാൻ കരുതിയിരുന്നുള്ളു. ചെന്ന ഉടനെ ഒരു നല്ല താമസസ്ഥലം കണ്ടെത്താൻ എനിക്കായില്ല. രണഭൂമി ആയിരുന്ന പാനിപ്പറ്റ്‌ ഇന്നു വളരെ തിരക്കേറിയ ഒരു നഗരമാണ്‌. അല്പം തിരക്കൊഴിഞ്ഞ എതെങ്കിലും പ്രദേശത്തു താമസിക്കാൻ ആയിരുന്നു എനിക്കു താല്‌പര്യം.

പാനിപ്പറ്റിൽ നിന്നും ഏകദേശം 25 കിലോമീറ്ററോളം ദൂരെ മാറി,ഘോറൊണ്ടാ എന്നസ്ഥലത്ത്‌ ഹൈവയോടുചേർന്ന്, കത്തൂരിയാ ഹൊട്ടലിൽ ഞാൻ ഒരു മുറി വടകയ്ക്ക്‌ എടുത്തു...മാസവാടക അല്‌പം കൂടുതൽ ആയിരുന്നു എങ്കിലും, ഒരു വീട്‌ തരമാകുന്നതുവരെ അവിടെ താമസ്സിക്കാൻ ഞാൻ തീരുമാനിച്ചു. ദൽഹിയിൽ നിന്നും ഛണ്ടിഗഡിന്‌ പോകുന്ന ലക്ഷ്വറിബസ്സുകളുടെ ഇടത്താവളം കൂടി ആയിരുന്നു ആ ഹോട്ടൽ. ബസ്സുവരുന്ന സമയം ഒഴിച്ചാൽ പൊതുവെ ശാന്തമായിരുന്നു അവിടം.

അന്നും,ഇന്നും,എന്നും അല്‌പം കറങ്ങി നടക്കുന്ന സ്വഭാവം എനിക്കുണ്ട്‌. അങ്ങനെ ഉള്ള അലച്ചിലിനിടയിൽ പതിവായി ഞാൻ ഒരു പെൺകുട്ടിയെ കാണാൻ ഇടയായി.അടുത്തുള്ള കൃഷ്ണഷേത്രത്തിലും, പരിസ്സരങ്ങളിലുള്ള ഷോപ്പിഗ്‌ സെന്ററുകളിലും, കൂട്ടുകാരൊത്ത്‌ ചുറ്റിത്തിരിഞ്ഞതിനുശേഷം, അവൾ ഒറ്റയ്ക്കു വീട്ടിലേയ്ക്ക്‌ മടങ്ങും വഴിയാണ്‌, ഞങ്ങൾ സാധാരണ കാണാറ്‌. ആദ്യം ഒക്കെ വെറും പുഞ്ചിരി മാത്രമെ ഉണ്ടായിരുന്നുള്ളൂ .

പരിസ്സരങ്ങളിലുള്ള വെജിറ്റേറിയൻ ഹോട്ടലുകളേയും,തിയേറ്ററുകളേയും,ചില സാധങ്ങൾ കിട്ടുന്ന കടകളേയും കുറിച്ച്‌ അനാവശ്യമായ പല ചോദ്യങ്ങളും ഉന്നയിച്ച്‌...ഞാൻ അവളുമായി സംസ്സാരിക്കാൻ അവസ്സരങ്ങൾ തരപ്പെടുത്തിപോന്നു...പതുക്കെ പതുക്കെ അത്‌ ഒരു നല്ല സൗഹൃതമായി വളർന്നുകൊണ്ടേയിരുന്നു.

നീണ്ടു സുന്ദരിയയിരുന്ന അവളുടെ കണ്ണുകൾക്ക്‌ ഒരു പ്രത്യേക ആകർഷണീയത ഉണ്ടായിരുന്നു.അവളുടെ കവിളുകൾക്ക്‌ കശ്മീരി കുങ്കുമത്തിന്റെ നിറമായിരുന്നു.

അവൾ കാശ്മീരി ബ്രാഹ്മണ സമുദായത്തിൽ പെട്ടതാണെന്നും, അവളുടെ പിതാവ്‌ അവിടങ്ങളിൽ എല്ലാവർക്കും ആദരണീയനായ ഒരു സംസ്കൃതാദ്ധ്യാപകൻ ആണെന്നും എനിക്ക്‌ താമസ്സിയാതെ മനസ്സിലാക്കാൻ കഴിഞ്ഞു.... .കൂടാതെ അവരുടെ കുടുംബവകയായി പലതരത്തിലുള്ള വ്യാപാരങ്ങളും പരവതാനികൾ ഉണ്ടാക്കുന്ന മില്ലുകളും ഉണ്ടായിരുന്നു. ചുരുക്കത്തിൽ അവൾ (US) സമ്പന്നയും കുലീനയും ആയിരുന്നു.


പരദേശിയായ എനിക്കു ലോക്കൽ അളുകളുമായി വലിയ പരിചയവും ഉണ്ടായിരുന്നില്ല. ആയതിനാൽ താമസ്സിക്കാൻ നല്ല ഒരു വീട്‌ എനിക്ക്‌ കണ്ടെത്താനും ആയില്ല. എന്റെ അവസ്ഥ മനസ്സിലാക്കിയ അവൾ എനിക്കായി അവളുടെ ഒരു അകന്ന ബെന്ധുവിന്റെ വീടു വാടകയ്ക്കു തരപ്പെടുത്തി തന്നു.അവർ വീടു ബ്രാഹ്മണർക്കല്ലാതെ മറ്റുള്ള സമുദയക്കർക്കു നൽകാൻ തയ്യാറല്ലായിരുന്നു.. അവളു ടെ നിർബന്ധത്തിനു വഴങ്ങി അവസാനം എനിക്കുതരുകയാണുണ്ടായത്‌.


കേരളത്തിലെ കത്തോലിക്കരായ ഞങ്ങളും ഒരുകാലത്ത്‌; ബ്രാഹ്മണ്യരായിരുന്ന നമ്പൂതിരികുലത്തിൽ പെട്ടവരായിരുന്നു എന്നും, അതിനാൽ അബ്രാമണനാണ്‌ വസ്സിക്കുന്നതെന്ന വിഷമം വേണ്ട എന്നും, വീട്ടുടമസ്ഥരെ ധരിപ്പിച്ചുകൊള്ളു എന്ന് ഞാൻ അവളോടു പറഞ്ഞു.
എങ്കിൽ പൂണൂൽ എവിടെ എന്നായി അവൾ...
പൂണൂൽ ഞാൻ മാറത്തല്ല, മറിച്ചു മാറിനുള്ളിലാണു ധരിക്കാറ്‌ എന്ന് മറുപടി നൽകി.

തന്നെയുമല്ല അതിഥി ദേവഹഃ ഭവോ എന്നല്ലേ,

അതിനാൽ നിന്റെ ദേശത്ത്‌ അതിഥിയായി എത്തിയിരിക്കുന്ന എന്നെ നീ ദേവനായി കാണണം എന്നുകൂടി ഞാൻ പറഞ്ഞു.
ശരി, അങ്ങനെ തന്നെ ആയിക്കൊള്ളാം... ..ചിരിച്ചുകൊണ്ട്‌ അവൾ തലയാട്ടി...

അംഗരാജാവായിരുന്ന കർണ്ണന്റെ പേരിലുള്ള കർണ്ണാൽ എന്ന ദേശത്തായിരുന്നു എന്റെ വാടക വീട്‌. ധാനശീലനായ കർണ്ണാന്റെ ദേശം.... കർണ്ണൻ ഒരു വൃദ്ധബ്രാമണന്‌ തന്റെ പല്ല് ധാനം കൊടുക്കുന്നതായി ചിത്രീകരിച്ചിരിക്കുന്ന, ഒരു പ്രതിമയും ഈ നഗരത്തിൽ സ്ഥാപിച്ചിട്ടുണ്ട്‌.

ഞാൻ താമസ്സിച്ചിരുന്ന വീടിനും ചില പ്രത്യേകതകൾ ഉണ്ടായിരുന്നു. കർണ്ണാലിൽ സെക്ടർ 8 ൽ 108 ആയിരുന്നു എന്റെ വീട്‌. 108 വളരെ പ്രത്യേകത ഉള്ള ഒരു സംഖ്യ അണ്‌.
രുദ്രാക്ഷ മാലകളിലെ കുരുക്കളുടെ എണ്ണവും 108 അണ്‌.
ശ്രീകൃഷ്ണൻ വൃന്ദാവനത്തിൽ 108 ഗോപസ്ത്രീകളോടൊത്താണ്‌ നൃത്തമാടിയിരുന്നത്‌. പിന്നിട്‌ കൃഷ്ണൻ വിവാഹം ചെയ്തത്‌ 16,108 സ്ത്രീകളെ ആണ്‌..നടരാജനായ ശിവൻ 108 പൊസിഷനുകളിലാണ്‌ നൃത്തം ചെയ്തത്‌.

ബുദ്ധവിഹാരങ്ങൾക്ക്‌ 108 പടികളാണുള്ളത്‌.ശരീരത്തിൽ 108 മർമ്മങ്ങളുണ്ട്‌.ഭൂമിയുടെ വലിപ്പത്തിന്റെ 108 മടങ്ങാണ്‌ സൂര്യന്റെ വലിപ്പം. അതുപോലെ തന്നെ സൂര്യന്റെ വലിപ്പതിന്റെ 108 മടങ്ങാണ്‌ സൂര്യനും ഭൂമിയും തമ്മിലുള്ള അകലം.ഇന്ത്യയിൽ അത്യാഹിത നമ്പർ 108 ആണ്‌....

അങ്ങനെ പലതരത്തിൽ പ്രത്യേകതകൾ നിറഞ്ഞ ആ 108ആം നമ്പർ വീട്ടിൽ ഒരു അവതാര പുരുഷനായി ഞാൻ വാണുപോന്നു...


ഒഴിവു ദിനങ്ങൾ ഞങ്ങൾ ഒന്നിച്ചു ചിലവഴിക്കുകയും ഞാൻ അവളുടെ വീട്ടിലെ ഒരു സ്ഥിര സന്ദർശകനായി മാറുകയും ചെയ്തിരുന്നു. അവളുടെ പിതാവിൽ നിന്നും എനിക്കു വളരെക്കാര്യങ്ങൾ പഠിക്കാനും കഴിഞ്ഞു. അവളുടെ വീട്ടിലെ അംഗങ്ങളെല്ലാരുമായി നല്ല ഒരു ബന്ധം സ്ഥാപിക്കാൻ എനിക്കായി. അവർ മൂലം എനിക്കു ചുറ്റുവട്ടങ്ങളിൽ നല്ല സുഹൃത്തുബന്ധങ്ങൾ ഉണ്ടാവുകയും ചെയ്തിരുന്നു. അങ്ങനെ പരദേശിയായിരുന്ന എന്നെ ദേവതുല്യനായ ഒരു അഥിതിയായി അവർ കരുതിപോന്നു.

US നല്ല ഒരു നർത്തകിയും ചിത്രകാരിയും അയിരുന്നു. അവളുടെ കൊലുന്നനെയുള്ള ശരീര ഘടനയിൽ നിന്നും, നീണ്ടു മെലിഞ്ഞ വിരലുകളിൽ നിന്നും, ഞാൻ അത്‌ നേരത്തെ ഊഹിച്ചിരുന്നു... അവളുടെ വീടിന്റെ ചുവരുകളിൽ അവൾ വരച്ച ചിത്രങ്ങൾ തൂക്കിയിട്ടിരുന്നു. കൂടുതലും പ്രേമാർത്ഥരായ രാധകൃഷ്ണന്മാരുടേതായിരുന്നു.

ഒരിക്കൽ ഞാൻ അവളുടെ വീട്ടിൽ ചെന്നപ്പോൾ,
കേരൾ കാ രാജ ആഹയാ...... സബ്‌ലോക്‌ ഉഡ്‌ കെ സലാം കരോ.... എന്ന് അപ്പോൾ വീട്ടിൽ ഉണ്ടായിരുന്ന അവളുടെ കൂട്ടുകാരോടായി അവൾ വിളിച്ചുകൂവി....

ഹെ, കശ്മീർ കി കുങ്കും.... പ്രണാം ഹം ലേലിയാ...എന്ന് കൈകൾ ഉയർത്തികൊണ്ട്‌ ഞാൻ പറഞ്ഞു.
അതിൽ പിന്നെ ഞാൻ US നെ കശ്മീർ കി കുങ്കും എന്നും അവൾ എന്നെ കേരൾ കാ രാജാ എന്നും വിളിച്ചു പോന്നു.

സമീപ പ്രദേശങ്ങളിലുള്ള പുരാണ പ്രസിദ്ധങ്ങളായ സ്ഥലങ്ങൾ ദർശിക്കുവാൻ ഞാൻ പ്രത്യേക താൽപര്യം കാട്ടിയിരുന്നു. കുരുക്ഷേത്ര,അംബാല,യമുനാനഗർ തുടങ്ങി പലപല സ്ഥലങ്ങളിൽ ഞങ്ങൾ യാത്ര ചെയിതു.US ന്റെ അയൽ വാസിയും അകന്ന ഒരു ബന്‌ധുവും അയിരുന്ന HS എന്ന യുവാവും ഞങ്ങൾക്കു കൂട്ടായി ഉണ്ടായിരുന്നു. സുമുഖനും സുന്ദരനുമായിരുന്ന അയാൾ വളരെ സൗമ്യ പ്രകൃതക്കാരനായിരുന്നു.. അയാളുടെ കാറിലയിരുന്നു ഞങ്ങളുടെ യാത്ര.

എനിക്ക്‌ ഒ‍ാരൊ സ്ഥലങ്ങളുടേയും പ്രാമുഖ്യം വിശദീകരിച്ചു തരുന്നതിൽ US ഉത്സുക ആയിരുന്നു.

അവളുടെ വാക്കുകളിലൂടെ, അവൾ ചൂണ്ടി കാണിച്ചിരുന്ന ഓരോ സ്ഥലങ്ങൾക്കും പിന്നിലുള്ള ചിത്രങ്ങൾ എനിക്ക്‌ കാണാനായി. പതറി നിൽക്കുന്ന പാർത്ഥന്‌ ഗീതമോതുന്ന കൃഷ്ണനനേയും, ചിതറിക്കിടക്കുന്ന ശവക്കൂമ്പാരത്തിൽ സ്വപുത്രൻമാരെ പേർ ചൊല്ലിവിളിച്ച്‌ പരതുന്ന ഗാന്ധാരിയേയും എനിക്ക്‌ വ്യക്തമായി കണാൻ കഴിഞ്ഞു...

അങ്ങനെ പാനിപ്പറ്റിലെ എന്റെ ഉദ്ദ്യോഗം ജോലി എന്നതിലുപരി, ഒരു തീർത്ഥാടനം ആയി മാറിക്കഴിഞ്ഞിരുന്നു....

സ്വപ്നതുല്യമായിരുന്ന ആ ദിനങ്ങൾ, അതിശൈത്യവും കൊടും വേനലുമായി, എന്റെ യുവ മനസ്സിൽ പല വർണ്ണങ്ങളും വാരിവിതറി കടന്നുപോയി. പതുക്കെ ഞാനും ആ നാടിന്റെ ഭാഗമായി മാറി.. അപ്പോഴേയിക്കും കമ്പനി എനിക്കായി വളരെ ദൂരത്തേയ്ക്കു ഒരു സ്ഥലമാറ്റം ഒരുക്കികഴിഞ്ഞിരുന്നു.

തീർത്ഥാടകന്‌ തീർച്ചയായും ഒരുന്നാൾ മടങ്ങി പോയേ മതിയാകു.....സ്ഥിരതയില്ലാത്ത ഒരു സഞ്ചാരം ആണലോ ഈ ജീവിതം തന്നേയും......ഉലകം തോറും പാറി നടക്കേണ്ട ദേശ്ശാടനകിളി.........

എനിക്കു പോകേണ്ട ദിവസം എത്തി.

തലേന്നു വൈകിട്ട്‌ US ന്റെ വീട്ടിൽ എനിക്കായി അത്താഴം ഒരുക്കിയിരുന്നു. കഴിക്കാൻ അവുന്നതിൽ കൂടുതൽ വിഭവങ്ങൾ ഉണ്ടായിരുന്നു.. പലതും US എനിക്കായി പ്രത്യേകം ഉണ്ടാക്കിയവ....അത്‌ അവളുടെ അമ്മ എടുത്തുപറയുകയും ചെയ്തു...രാത്രി വളരെ നേരം ഞങ്ങൾ എല്ലാവരും സംസ്സാരിച്ചിരുന്നു... പിറ്റേന്ന് അതിരാവിലെ HS എന്നെ എന്റെ താമസസ്ഥലത്തുനിന്നും ന്യൂ ദില്ലി എയിർ പോർട്ടു വരെ കൊണ്ടുചെന്നാക്കാം എന്നേറ്റു. ആ സ്നേഹസമ്പന്നരായ വീട്ടുകാർ ഓരോരുത്തരോടും പ്രത്യേകം നന്ദി പറഞ്ഞു, ഞാൻ പടി ഇറങ്ങി.

മനസ്സിൽ എന്തൊക്കയോ തിങ്ങി വിങ്ങി നില്‌പുണ്ടായിരുന്നു.വാക്കിലൂടെ ഒന്നും പുറത്തേയ്ക്കു വരുന്നുമില്ല...ഇരുട്ടിലൂടെ ഒന്നുരണ്ട്‌ ചുവടുകൾ മുന്നിലേയ്ക്ക്‌ നടന്നിട്ട്‌... ഞാൻ ഒന്നു തിരിഞ്ഞു നോക്കി.....US പടിക്കൽതന്നെ നില്‌പുണ്ട്‌.... അവളുടെ മനോഹരമായ കണ്ണുകൾ കലങ്ങി ചുവന്നിരുന്നു.... അവളുടെ നോട്ടം വെളിയിലെ ഇരുട്ടിനേയും കടന്ന് എന്റെ കണ്ണിൽ വന്നു തറച്ചു... അത്‌ എന്റെ കണ്ണിനേയും ഈറനാക്കി....

ഉറങ്ങാതെ ഉറങ്ങി ആ രാവ്‌ കടന്നുപോയി.പിറ്റേന്ന് അതിരാവിലെ HS വണ്ടിയുമായി എന്റെ താമസ സ്ഥലത്തെത്തി. ഞാൻ എന്റെ യാത്രാ സാമഗരികളുമായി വണ്ടിയിൽ ചെന്നുകയറി.ചെന്നപാടെ HS എനിക്കൊരു കവർ തന്നു. US എനിക്കു തരുവാൻ ഏല്‌പിച്ചതാണ്‌ എന്നു പറഞ്ഞു.യാത്രയ്ക്കിടെ ഞാൻ ആ കവർ തുറന്നു.
അതിനുള്ളിലെ വെള്ള കടലാസ്സിൽ പെൻസ്സിൽകൊണ്ടു വരച്ച അതിമനോഹരമായ ഒരു മുരളീകൃഷ്ണന്റെ ചിത്രം....

അതിന്റെ തലപ്പത്തായി കേരൾ കാ രജാ കൊ എന്നും,

ചുവടറ്റത്തായി പ്യാർ സെ കശ്മീർ കി കുങ്കും എന്നും എഴുതിയിരുന്നു.


ഞാൻ ശരിക്കും അത്ഭുതപ്പെട്ടുപോയി.

ആ കൃഷ്ണന്റെ മുഖത്തിന്‌ എന്നോടു സാദൃശ്യം!!!

ഒന്നെനിക്കുറപ്പായിരുന്നു അവൾ അത്‌ എന്നെ നോക്കി വരച്ചതായിരുന്നില്ല....അവളുടെ ഉള്ളിൽ പതിഞ്ഞ കൃഷ്ണ മുഖമായിരുന്നു അത്‌...

ഇന്നും ഒരു നിധിയായി ഞാൻ ആ ചിത്രം സൂക്ഷിക്കുന്നു.....ഇന്നും അതിൽ നോക്കുമ്പോൾ മനസ്സിന്റെ ഏതോ ചെറു നോവിന്റെ താഴ്വരകളിൽ കുങ്കുമപൂവുകൾ വിടരുന്നു....


നോക്കു... നേരം വല്ലാതെ വൈകിയിരിക്കുന്നു....അരഗ്ലാസ്‌ വയിൻ മാത്രമേ ഞാൻ ഇതുവരേയും കുടിച്ചിട്ടുള്ളു.....മറ്റേതൊ ലഹരിയിൽ ഞാൻ മുഴുകിപോയതിനാൽ ആവാം.....

Sunday 27 July 2008

ഓടി അകലുന്ന ദിനങ്ങള്‍

ശനിയും ഞായറും ഇതാ വേഗത്തില്‍ ഓടി മറഞ്ഞിരിക്കുന്നു. ഇനി നീണ്ട അഞ്ചു ദിനങ്ങള്‍ കാത്തിരിക്കേണ്ടിയിരിക്കുന്നു വീണ്ടും അവധിദിനത്തിനായി. എല്ലാ ടൈം ടേബിളും തെറ്റിച്ചു മനസ്സിന് ഇഷ്ടമുള്ള രീതിയില്‍ അലസമായി ചിലവഴിക്കുന്ന ദിവസമാണ് ശനിയാഴ്ച. തിങ്കളാഴ്ച പ്രവര്‍ത്തി ദിനമായതിനാല്‍ ഞായറാഴ്ച അത്രയും സ്വാതന്ത്ര്യം എടുക്കാന്‍ പറ്റത്തില്ല.

വെള്ളിയാഴ്ച രാത്രിയുടെ ക്ഷീണത്താല്‍ ശനിയാഴ്ച വളരെ വയ്കിയാണ് ഉണര്‍ന്നത്. സലാമയും, ഫോര്മാജിയോയും വച്ച് ഒരു പനീനി ഉണ്ടാക്കി കഴിച്ചു.ബര്മു‍ടയും ടിഷര്‍ട്ടും ഇട്ടു ഒരു ടവ്വലും എടുത്തുകൊണ്ടു ഞാന്‍ വെളിയിലേയ്ക്ക് ഇറങ്ങി. റോഡ് മുറിച്ചു കടന്നാല്‍ ബീച്ചായി. രണ്ടു മാസം കുടിക്കഴിഞ്ഞാല്‍ വീണ്ടും മഞ്ഞും തണുപ്പും വരവാകും. അതിനാല്‍ വെയില്‍ കായാന്‍ കടല്‍ തീരത്ത് സാമാന്യം നല്ല തിരക്കുണ്ട്.തിരതള്ളി കളിക്കുന്ന 'മെടിടരേനിയന്‍' കടല്‍ വെയില്‍ തട്ടി തിളങ്ങുന്നുണ്ട്. തീരത്ത് നഗ്നരും അര്‍ദ്നഗ്നരും ആയി സ്ത്രീ പുരുഷന്മാര്‍ ഇടകലര്‍ന്നു കിടക്കുന്നു.ചില കുട്ടികള്‍ മണല്‍ വാരി കളിക്കുന്നു, ചിലര്‍ തിരകളെ ഓടിച്ചെന്നു പിടിക്കാന്‍ ശ്രെമിക്കുന്നു. ഞാനും ടവ്വല്‍ വിരിച്ച് കടലിലേയ്ക്ക് നോക്കിഇരുന്നു.ദൂരെ സീഗലുകള്‍ആളുകള്‍ എറിഞ്ഞു കൊടുക്കുന്ന ഭക്ഷണ സാധനങ്ങള്‍ക്കായി വട്ടമിട്ടു പറന്നടുക്കുന്നു. അവയില്‍ ഒരണ്ണം ചിറകൊടിഞ്ഞു പറക്കാനാവാതെ കുറെ നാളുകളായി അവിടങ്ങളില്‍ നടക്കുന്നുണ്ടായിരുന്നു.ആളുകള് ‍ഉപദ്രവിക്കില്ല എന്ന് മനസ്സിലാക്കിയതിനാല്‍ ആവാം അത് പറക്കല്‍ തന്നെ ഉപേഷിച്ച മട്ടാണ്.

തീരത്തുള്ള ബാഞ്ഞികളില്‍നിന്നും വെയിടര്‍മാര്‍ ഭക്ഷണ പാനിയങ്ങള്‍ക്ക് ഓടര്‍ എടുക്കാന്‍ വരുന്നുണ്ട്. ഞാന്‍ ഒരു ഹെയിന്കെന്‍ ബിയറിനു ഓടര്‍ കൊടുത്തു. ദൂരെ നിന്നും ഒരു കറുത്ത രൂപം നടന്നടുക്കുന്നത് ഞാന്‍ ശ്രദിച്ചു. TM എന്ന ആഫ്രിക്കക്കാരനാണ്. വെള്ളക്കാരുടെ ഇടയില്‍ അവന്റെ ഇരുണ്ട രൂപം പെട്ടെന്ന് ശ്രദ്ദിക്കപ്പെടും.ചുരിങ്ങിയ നാളുകൊണ്ട് അവന്‍ എന്റെ ഒരു പരിചയക്കാരന്‍ ആയി ക്കഴിഞ്ഞു. കല്ലുമാലകളും സണ്‍ ഗ്ലാസുകളും തീരങ്ങളിലൂടെ കൊണ്ടുനടന്നു വില്പനയാണ് ഇപ്പോള്‍ അവന്റെ തൊഴില്‍.കാലാവസ്ഥ മാറുന്നതിനനുസരിച്ച് അവന്റെ തൊഴിലും മാറും.പച്ച കുപ്പിയിലെ ബിയര്‍ എനിക്ക് തന്നിട്ട് എന്നില്‍നിന്നും രണ്ടു യുറോ ഈടാക്കി വെയിറ്റര്‍ നടന്നകന്ന്പ്പഴേയിക്കും TM എന്റെ അടുത്ത് എത്തി ക്കഴിഞ്ഞിരുന്നു.
തലയിലെ തൊപ്പി ഉയര്‍ത്തി അവന്‍ എന്നെ അഭിവാദ്യം ചെയിതു. ബിയര്‍ കുടിക്കാന്‍ ഞാന്‍ അവനെ ക്ഷണിച്ചു. നിര്‍ബന്ധിച്ചപ്പോള്‍ ഒരു ഗ്ലാസ് അവന്‍ വാങ്ങി മോന്തി.
വെയില്‍ കൊണ്ടു തളര്‍ന്നോ ? ഞാന്‍ തിരക്കി.
ഇനി എത്ര വെയില്‍ കൊണ്ടാലും ഞാന്‍ കറക്കത്തില്‍, എത്ര മഞ്ഞ് ഏറ്റാലും വെളുക്കത്തുംമില്ല. അവന്‍ പറഞ്ഞു.
ഇവിടുത്തെ കറന്‍സിക്ക് അവന്റെ നാട്ടില്‍ നല്ല വില ഉണ്ടത്രേ. കുറഞ്ഞ കാലത്തേ അവന്റെ ഇവിടുത്തെ തൊഴിലുകൊണ്ട് നാട്ടില്‍ അവന്‍ വലിയ ഒരു പണക്കാരന്‍ ആയിരിക്കുന്നു. കുറച്ചു വര്‍ഷങ്ങള്‍ കു‌ടി ഇവിടെ പണി എടുത്താല്‍ നാട്ടില്‍ പോയി പണി എടുക്കാതെ സുഖമായി കഴിയാം എന്നതാണ് അവന്റെ സ്വപ്നം.
പണം വാരല്‍ നിറുത്തി നീ എന്നെങ്ങിലും തിരിച്ചുപോകുമോ ? നാളത്തെ ജീവിതത്തെ ക്കുറിച്ച് എന്തെങ്ങിലും ഉറപ്പുണ്ടോ ? ഞാന്‍ തിരക്കി.വെറുതെ ഒന്നു ചിരിച്ചിട്ട്, എന്റെ ചുമലില്‍ തട്ടിയിട്ടു അവന്‍ മെല്ലെ ആളുകളുടെ ഇടയിലൂടെ അവന്റെ വില്പന വസ്തുക്കള്‍ പ്രദര്‍ശിപ്പിച്ചുകൊണ്ട്‌ നടന്നകന്നു.
ഞാന്‍ എന്തായാലും ഇന്നുകളില്‍ ജീവിക്കുകയാണ്......നാളെയെ ക്കുറിച്ച് എനിക്ക് യാതൊരു ഉറപ്പും ഇല്ല........

Friday 25 July 2008

ചില യാദൃശ്ചികങ്ങള്‍

ഇന്നത്തെ മീടിംഗ് വളരെ ഭംഗിയായി പരിയവസാനിച്ചു.
അക്കങ്ങള്‍ കൊണ്ടു ഞാന്‍ കാട്ടിയ മായാജാലത്തില്‍ എല്ലാവരും മയങ്ങി പോയി. ഇനി അടുത്ത മിടിംഗ് വരെ വലിയ കുഴപ്പം ഇല്ല.
എല്ലാം കഴിഞ്ഞു കോഫി റൂമിലേയ്ക്കു പോകുമ്പൊള്‍ റിസപ്ഷനിസ്റ്റ് MC എന്റെ പിന്നാലെ എത്തി. മിടിങിന്റെ തിരക്കില്‍ രാവിലെ ഞാന്‍ അവളെ സലൂത്ത ചെയ്തിരുന്നില്ല. സൗഹൃദത്തിന്റെ പേരില്‍ സുഹൃത്തുക്കള്‍ പരസ്പരം കവിളുകള്‍ ഉരസ്സി ചെയ്യുന്ന അഭിവാദ്യ രീതിയാണ് അത്. കമിതാക്കള്‍ ആണെങ്കില്‍ അത് ചുണ്ടുകളില്‍ ആകാം.

ഓഫിസിലെ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി എന്ന രിതിയില്‍ പല പരിഗണനയും അവള്‍ എനിക്ക് തരാറുണ്ട്. ഒരിക്കല്‍ സല‌ുത്ത ചെയ്യുന്നതിനിടയില്‍ അവള്‍ എന്റെ ചുണ്ടുകളിലും ചുമ്പനം തന്നിട്ടുണ്ട്. ഒരു പക്ഷെ അറിയാതെ സംഭവിച്ചതായിരിക്കാം.

എന്റെ അറിവില്‍ അവള്‍ക്ക് ഒരു ഫിതന്സാതോ ഉണ്ടായിരുന്നു. പിന്നിടെപ്പോഴോ പിണങ്ങി മാറിയെന്നും കേട്ടു. അതെ എങ്ങനെ സംഭവിച്ചു എന്നറിയില്ല. ഹൃദയത്തെ മാന്തി പറിക്കുന്ന അവളുടെ ചിരിയും നോട്ടവും ഒരു യുവാവിനും അത്ര എളുപ്പം ഒഴിവാക്കാന്‍ ആവില്ല. റോമന്‍ വെൺശില്‌പങ്ങലെ തോൽപ്പിക്കുന്ന , രൂപവതി ആയ ഒരു റോമാക്കാരി ആണ്‌ അവള്‍. എന്നും ഒരുപിടി ചോക്ലെയിടുകള്‍ അവള്‍ എനിക്ക് തരാറുണ്ട് . ചോക്ലെയിടുകള്‍ ഇഷ്ടമല്ലെങ്കില്‍ കു‌ടി ഞാന്‍ അതൊക്കെ വാങ്ങാറും ഉണ്ട്. ഞാന്‍ ഏതെങ്കിലും തിരക്കിൽപ്പെട്ട്‌, ഉച്ചയ്ക്ക് ഭക്ഷണം ഓടര്‍ ചെയ്യാന്‍ മറന്നാല്‍ തീർച്ചയായും അവള്‍ എനിക്കുള്ളത് കു‌ടി ഓടര്‍ ചെയിതിരിക്കും. ഇതൊക്കെ വളരെ സാദാരണ കാര്യങ്ങള്‍ ആണ്.

മീറ്റിങ്ങ് കലക്കി അല്ലെ ? വന്ന പാടെ അവള്‍ തിരക്കി.
ഒരുതരത്തില്‍ രക്ഷപ്പെട്ടു. എന്ന്‍ ഞാന്‍ പറഞ്ഞു.

കഫെ മെഷിയനില്‍ പൊടി നിറച്ചു അവള്‍ രണ്ടാള്‍ക്കുള്ള കഫെ ഉണ്ടാക്കാന്‍ തുടങ്ങി.ഓഫിസില്‍ എല്ലാവര്‍ക്കും അവരുടെതായ പ്രത്യേകം കപ്പുകള്‍ ഉണ്ട്. എന്റെ കപ്പില്‍ എന്റെ ജന്മ് രാശിയുടെ ചിഹ്നം അയ taurus ന്റെ അടയാളം ഉണ്ട്. ആര്‍ക്കും അത് എളുപ്പത്തില്‍ തിരിച്ചറിയാം. പക്ഷേ അവള്‍ എനിക്കായി കഫെ തയ്യാറാക്കാന്‍ എടുത്തത് മറ്റാരുടെയോ കപ്പാണ്. ഞാന്‍ ഒന്നും പറയാനും പോയില്ല.കടുപ്പത്തില്‍ കുറുക്കി ഉണ്ടാക്കുന്ന കഫെ മു‌ന്നു സ്പൂണില്‍ കു‌ടുതല്‍ വരില്ല എങ്കില്‍ തന്നെയും ആദ്യം ഒക്കെ കുടിച്ചിറക്കാന്‍ എനിക്കും വിഷമം ആയിരുന്നു. പിന്നിട് അതൊരു ശീലമായി.

അപ്പോഴേയ്ക്കും ഫ്രെണ്ട് ഓഫിസില്‍ ഫോണ്‍ ബെല്ലടിക്കാന്‍ തുടങ്ങി. അവള്‍ തിടുക്കത്തില്‍ ചുട്‌ പാറുന്ന കഫെ എന്റെ നേരെ നിക്കി വച്ചിട്ട്‌ ഫോണ്‍ എടുക്കാനായി ഓടി പോയി....
ചുടുള്ള കഫെ ആസ്വതിച്ചു കുടിക്കുന്നതിനിടയില്‍ ആ വെളുത്ത കപ്പില്‍ ചെറുതായി എഴുതിയിരിക്കുന്നത് എന്റെ ശ്രദ്ധയില്‍ പതിഞ്ഞു. I U എന്നീ ഇന്ഗ്ലിഷ് അക്ഷരങ്ങള്‍ക്ക് ഇടയില്‍ ചുവന്ന ഒരു ഹൃദയ ചിഹ്നം കു‌ടി രേഖ പ്പെടുത്തിയിരിക്കുന്നു.

എനിക്കായി കഫെ ഉണ്ടാക്കാന്‍ അവള്‍ ആ കപ്പുതന്നെ തിരഞ്ഞെടുത്തത് യാദൃശ്ചികം ആയിരിക്കാം.....അല്ലേ...കു‌ടുതല്‍ ചിന്തിച്ചാല്‍ ഇന്നത്തെ ഉറക്കം നഷ്ടമാകും......
ഇനി ഈ ചിന്തകളില്‍ നിന്നും രക്ഷനേടണം എങ്കില്‍ അല്പം കു‌ടി ലഹരി അകത്ത് ആക്കേണ്ടി ഇരിക്കുന്നു......



Thursday 24 July 2008

ഒരു സായാഹ്നം

ഇന്നത്തെ കാലാവസ്ഥ വലിയ കുഴപ്പം ഇല്ലായിരുന്നു. വേനല്‍ക്കാലം ആയിട്ടുകുടി വയ്കുന്നേരം ചെറിയ തണുപ്പുണ്ടായിരുന്നു. പകല്‍ മുഴുവനും ഓഫീസില്‍ അനുഭവിക്കുന്ന പിരിമുറുക്കത്തില്‍ നിന്നും ആശ്വാസം നേടുന്നതിനായി ഞാന്‍ കണ്ടെത്തുന്ന മാര്‍ഗം ആണ് വൈകുന്നേരങ്ങളിൽ തെരുവിലുടെഉള്ള അലച്ചില്‍. ദാവിഞ്ഞിയും, റാഫേലും , മൈക്കലാഞ്ചലോയും കറങ്ങി നടന്നിരുന്ന ഇ ഫ്ലോറെന്‍സ് നഗരത്ത്തിലുടെഉള്ള അലച്ചില്‍ എനിക്കും പ്രിയപ്പെട്ടതുതന്നെ..

സാദാരണ അത്താഴവും വഴി ഓരത്തെ ഏതെങ്കിലും ബാറില്‍ നിന്നാണ് കഴിക്കാറ്. സ്ഥിരം ആയി എങ്ങുനിന്നും കഴിക്കാറില്ല.EB എന്ന ഒരു പോളിഷ് യുവതി അവളോടൊപ്പം അത്താഴം കഴിക്കാന്‍ ഇന്ന് എന്നോട് പറഞ്ഞിരുന്നതാണ്. നാലുമണി ആയപ്പോള്‍ അവൾക്ക്‌ എന്തോ അസൗകര്യം ഉണ്ടെന്നും പിന്നിട് ഒരിക്കല്‍ ആകാം എന്നും അവള്‍ ഫോണ്‍ ചെയിതറിയിച്ചു. മിക്കവാറും ദിനങ്ങളില്‍ ഞാന്‍ തനിച്ചാണ്. അതാണ് സൗകര്യവും.

അല്പം തിരക്കൊഴിഞ്ഞ ബാറില്‍ ഞാന്‍ കയറി . വറുത്ത ഇറച്ചിയും ഇൻസലാത്തയും പാസ്തയും വാങ്ങിക്കഴിച്ചു..കൂടാതെ ഒരു കുപ്പി ചുവന്ന വയിനും, ഒരു പെറോണി ബിയറും ഞാന്‍ വാങ്ങിച്ചു. അത് റൂമില്‍ കൊണ്ടുപോയി കഴിക്കാനാണു. അല്പം വയിനും ബിയറും യോജിപ്പിച്ച് കഴിച്ചാല്‍ വയിനിന്റെ പുളിപ്പും ബീയറിന്റെ ചവര്‍പ്പും കുറഞ്ഞു ഒരു പുതിയ രുചി അനുഭവപ്പെടും. ഉറങ്ങുന്നതിനു മുമ്പെ അത് അല്പം അകത്താക്കുന്നത് എന്റെ പതിവായിരിക്കുന്നു. നാളെ രാവിലെ ഓഫീസില്‍ ഒരു മീറ്റിങ്ങ് ഉണ്ട് അതിനാല്‍ അല്പം നേരത്തെ രാവിലെ എഴുന്നേറ്റു തയ്യാറെടുക്കണം.

ഒരു ഗ്ലാസ് വയിന്‍ തീര്‍ന്നിരിക്കുന്നു..... ഇന്നത്തേയ്ക്ക്‌ ഇതുമതി. ഇനി നാളെ........

Wednesday 23 July 2008

വ്യക്തിപരമായ കാരണം

ഇ ബ്ലോഗില്‍ മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ശരിക്കും പ്രയാസമാണ്. ഉദ്ദേശിക്കുന്ന പല അക്ഷരവും കിട്ടുന്നില്ല.... ഒരു പക്ഷേ തുടക്കക്കാരന്റെ പരിചയക്കുറവായിരിക്കാം....

എന്‍റെ പഴയ കമ്പനി ഒരു ബ്രിട്ടീഷ് കമ്പനി ആയിരുന്നു. ഞാന്‍ അവിടെ ജോയിന്‍ ചെയ്യുന്നതിന് മുമ്പ്‌ വരെ അവിടെ ജോലി ചെയ്തിരുന്ന ഇന്ത്യക്കാരെല്ലാം ആരെയോ ഭയന്നാണ് ജോലി ചെയ്തിരുന്നത്. അവര്‍ വളരെനേരത്തെ എത്തുകയും സമയം വളരെ വൈകി ഓഫീസില്‍ ഇരിക്കുകയും ചെയ്തിരുന്നു. പലരുടെയും ആദ്യത്തെ കമ്പനി ആയിരുന്നു അത്. ഞാൻ മുൻപേ പല മൾട്ടിനാഷ്ണൽ കമ്പനികളിലും ജോലിചെയ്തിരുന്നു. അതിനാല്‍ കമ്പനി മാനേജ്മെന്റിന്‌ എന്നോട് ചെറിയ ഒരു മമതയും ഉണ്ടായിരുന്നു. എന്റെ കൃത്യനിഷ്ടയും ജോലിയോടുള്ള ആത്മാർത്ഥതയും കമ്പനിക്ക്‌ പലരീതിയിൽ നേട്ടങ്ങളും ഉണ്ടാക്കികൊടുത്തിട്ടുണ്ട്‌. ഞാൻ ഒരിക്കലും ഓഫീസ്‌ ടൈമിലും കൂടുതൽ ജോലിചെയ്തിരുന്നില്ല. പതുക്കെ ആരെയും ഭയന്ന് ജോലിചെയ്യേണ്ട ആവശ്യമില്ല എന്നുള്ള ചിന്താരീതി പലരിലും പടർന്ന് പിടിച്ച്‌ ഏവർക്കും അത്‌ കരുത്തായി മാറി. നിഷിപതമായിരിക്കുന്ന ജോലി സ്മയപരിതിക്കുള്ളിൽ ചെയ്തുതീർക്കുക. അതാണ്‌ ഒരു തൊഴിലാളിയുടെ കടമ. അതു നിറവേറ്റുന്നു എങ്കിൽ അതിന്‌ ഭയപ്പെടണം?പതുക്കെ എല്ലാ സുഹൃത്തുക്കളും സമയബന്ധിതമായി ജോലിചെയ്യാന്‍ തുടങ്ങി. അങ്ങനെ ജോലി ആർക്കും ഒരു ഭാരം അല്ലാതായി തിര്‍ന്നു.

ഞങള്‍ പലരാജ്യക്കാര്‍ ഉണ്ടായിരുന്നു. ഞാന്‍ എല്ലാവരും ആയി വളരെ സൗഹൃതത്തില്‍ ആയിരുന്നു. പാര്‍ട്ടികളും ആഘോഷങ്ങളുമായി ആയി നാളുകള്‍ കടന്നു പോയി.ഞങ്ങളുടെ കമ്പനിയുടെ ഒരു പാർട്നർ മരിച്ചു പോയിരുന്നു. കേസിലുടെ അവരുടെ ഒരു ബന്ധു പിന്നിട് പാർട്നർ ആയി തിരുകയും ചെയിതു. അവര്‍ മറ്റേ പാർട്നരുടെ അടുത്ത ആളുകളെ നിസാരമായ കാര്യങ്ങള്‍ക്കു പിരിച്ചുവിടാന്‍ തുടങ്ങി. ഇതില്‍ എന്‍റെ പല സുഹൃത്തുക്കളും ഉള്‍പ്പെട്ടിരുന്നു. പക്ഷേ അവർക്ക്‌ എന്നോടുവലിയ കാര്യമായിരുന്നു താനും. കമ്പനിയുടെ അന്തരീക്ഷം പിന്നെയും പഴയ നിലയിലേയ്ക്ക്‌ എത്തി. ഉദ്യോഗസ്തർ പലരെയും ഭയപ്പെട്ടുതുടങ്ങി,ചിലരെ പ്രീതിപ്പെടുത്തുവാൻ ശ്രമിച്ചുതുടങ്ങി...പലരും ഉദ്യോഗഭയത്താൽ ഉറക്കം പോലും ഓഫീസിലാക്കി...

അങ്ങനെ ഒരു ദിവസം RS എന്ന ഇന്ത്യക്കാരനേയും JA എന്ന ബ്രിട്ടീഷ് യുവതിയെയും അവര്‍ പിരിച്ചുവിട്ടു. രണ്ടുപേരും എന്‍റെ സുഹൃത്തുക്കള്‍ ആയിരുന്നു. ഇതു എന്നെ വല്ലാതെ വിഷമിപ്പിച്ചു. കമ്പനിയിലെ അന്തരിഷം ദുസഹം ആയി എനിക്കുതോന്നി. ജോലി ആസ്വദിച്ച്‌ ചെയ്യുക ജീവിതം ആഘോഷിക്കുക എന്നതായിരുന്നു എന്റെ തത്വം. യാതൊന്നും പറയാതെ പിറ്റേന്ന് ഞാന്‍ രാജി എഴുതിക്കൊടുത്തു. ശമ്പള വർധനവുകളുടെ പ്രലോഭനങ്ങൾ മനേജ്‌മന്റ്‌ നിരത്തിയിട്ടും ഞാൻ വഴങ്ങിയില്ല. പലരും പലവട്ടം ചോദിച്ചിട്ടും വ്യക്തിപരമായകാര്യം എന്നുമാത്രമേ ഞാന്‍ പറഞ്ഞിരുന്നുള്ളൂ.

ഇതിനെ തുടര്‍ന്ന് കമ്പനിയില്‍ എന്നെക്കുറിച്ച്‌ പല കിംവധന്തികളും പരന്നു. എന്‍റെ നോടിസ് പിരിടിനുള്ളില്‍ JA പല പ്രാവശ്യം എന്നെ കാണാന്‍ വരുക കുടി ചെയ്തപ്പോള്‍ അത് കുടുതല്‍ ശക്തം ആയി.അതില്‍ വാസ്തവം വല്ലതും ഉണ്ടോ എന്ന് ഞാനും പലപ്പോഴും സംശയിച്ചുപോയി.. ഞാനും JAയും എവിടെയോ ഒന്നിചുപാർക്കുകയാണ്‌ എന്ന് ഇന്നും കരുതുന്നവർ ഉണ്ട്‌.. വാസ്തവം തികച്ചും വ്യത്യസ്തമാണ്. ഞാന്‍ ഇന്നു വേറെ ഒരു രാജ്യത്തും അവള്‍ വേറെ ഏതോ രാജ്യത്തും ആണ്.

പക്ഷെ ഒരിക്കല്‍ ഞങ്ങള്‍ തമ്മില്‍ വല്ലാത്ത ഒരു അടുപ്പം ഉണ്ടായിരുന്നു എന്നത് ശരിയാണ്....
അത് പിന്നിട് പറയാം...ഏതിനും ഒരു സമയവും സാവകാശവും ഉണ്ടല്ലോ...

ചില യാഥാര്‍ത്യങ്ങള്‍

തികച്ചും വ്യത്യസ്ഥമായ ഇന്നത്തെ എന്‍റെജീവിത സാഹചര്യതിലെയ്ക് തികച്ചും യാദൃശികമായി ഞാന്‍ എത്തിപ്പെടുക ആയിരുന്നില്ല . നല്ല ഒരു പൊസിഷനില്‍ ജോലിചെയ്തിരുന്ന ഞാന്‍ പൊടുന്നനെ രാജി വച്ചപ്പോള്‍ കമ്പനി മാനേജ്മെന്റ് അമ്പരന്നു പോയി. ശമ്പളം കൂട്ടി തരാമെന്ന് അവര്‍ പലപ്രാവശ്യം എന്നെ വിളിപ്പിച്ചു പറഞ്ഞു. പക്ഷെ ഞാന്‍ എന്‍റെ തിരുമാനത്തില്‍ ഉറച്ചുനിന്നു. പല കഥകളും ഞാന്‍ രാജിവ്യ്ക്കുന്നതിനെ പറ്റി പരന്നു.