Monday 25 August 2008

എനിക്കായി ഇതാ ഒരു പിൻവിളി...

ഇന്ന്, ഇപ്പോൾ ഞാൻ വളരെ സന്തുഷ്ടനാണ്‌...
എന്റെ മൻസ്സിൽ ഇപ്പോൾ അലതല്ലുന്ന ആഹ്ലാദം പകർത്തി എഴുതുവാൻ ആകുമെന്ന് തോന്നുന്നില്ല. എന്തേ മനുഷ്യനും അവന്റെ ഭാഷയ്ക്കും ആ കഴിവില്ലാതെ പോയത്‌...

ഇനി ഒരിക്കൽ..ശാസ്ത്രം ഇനിയും വളർന്നുകഴിയുമ്പോൾ...ഹൃദയവികാരങ്ങളും,ചിന്തകളും പരസ്പരം കയ്മാറ്റം ചെയ്യാൻ ഉതകുന്ന എന്തെങ്കിലും സംവിധാനം ഉണ്ടായേക്കാം...ഭാഷയുടെ വൈകല്യങ്ങളെ എല്ലാം, പാടെ ഒഴിവാക്കികൊണ്ട്‌, മൊബയിൽ ഫോണുകളിലൂടെ പരസ്പരം മെസ്സേജ്‌ അയക്കുന്നതുപോലെ,എന്റെ മനസ്സിൽ നിന്നും വികാരങ്ങളും,വിചാരങ്ങളും മറ്റുള്ളവരിലേയ്ക്ക്‌,ഞാൻ അർത്ഥമാക്കുന്ന,അനുഭവിക്കുന്ന അതേ അളവിൽ പകർന്ന് നൽകാൻ ആയേക്കാം....പക്ഷെ, അതുവരേയും കത്തുനിൽക്കാൻ ആവില്ലല്ലോ, അന്നു ഞാൻ ഉണ്ടായികൊള്ളണമെന്നും ഇല്ല...ഇപ്പോൾ പരിമിതിക്കുള്ളിൽ നിന്നു കൊണ്ട്‌ ഞാൻ പറയാൻ ശ്രമിക്കാം.....

ഇന്നു വൈകുന്നേരം, കൃത്യമായി പറഞ്ഞാൽ 7.30PMന്‌ എനിക്ക്‌ മൊബയിൽ ഫോണിൽ ഒരു കോൾ വന്നു. മെമ്മറിയിൽ ഇല്ലാത്ത നമ്പർ. അത്‌ ഇന്ത്യയിൽ നിന്നായിരുന്നു...ഹലോ പറഞ്ഞ്‌ ഞാൻ അത്‌ അറ്റെന്റ്‌ ചെയ്തു. ഒരു സ്ത്രീയുടെ മധുര മൊഴി... ചിരപരിചിതനെപ്പോലെ എന്നെ പേർ വിളിച്ചു...ഹിന്ദിയിൽ സംസ്സാരിച്ചു തുടങ്ങി...ഓർമ്മയുണ്ടോ എന്നുതിരക്കി...ഞാൻ ഒന്നു കുഴങ്ങി..ഒരു നിമിഷം ഒന്നും മിണ്ടിയില്ല...പെട്ടെന്നായതിനാൽ ആരേയും ഓർമ്മവന്നില്ല...ഉറപ്പില്ലാതെ ഒരു പേർ പറയുന്നതും ശരിയല്ലല്ലോ...
മെ തെരി കശ്മീർ കി കുങ്കും....പൊട്ടിച്ചിരിച്ചുകൊണ്ട്‌ അവൾ പറഞ്ഞു...(മെരി കശ്മീർ കി കുങ്കും എന്ന പോസ്റ്റ്‌ നോക്കുക) കുപ്പിവളകൾ കിലുങ്ങുന്നതുപോലുള്ള അവളുടെ ചിരി എന്റെ മനസ്സിൽ കുളിർമഴ പെയ്യിച്ചു...എനിക്ക്‌ ഒന്നും മിണ്ടാൻ പറ്റുന്നില്ല....ഞാനും ചിരിച്ചു...
പിന്നെ ചിരിയും,അത്ഭുതവും,ആകാംഷയും അടക്കാൻ പാടുപെട്ട്‌, പതുക്ക്‌ പതുക്കെ എന്തൊക്കെയോ പറഞ്ഞു തുടങ്ങി...ഒരേ ശ്വാസത്തിൽ, ഒന്നിനു പിറകെ ഒന്നായി അനേകം കാര്യങ്ങൾ അവൾ ചോദിച്ചുകൊണ്ടിരുന്നു...എന്റെ മനസ്സ്‌ തുള്ളിതുള്ളി ചാടുന്നതായി എനിക്കു തോന്നി...വല്ലാത്ത ഒരു ആനന്ദം...ഭാരമില്ലാതെ ഒഴുകുന്ന ഒരു അവസ്ഥ...നഷ്ടമായതെന്തോ തേടി വന്നപോലെ...

ഏകദേശം രണ്ടര വർഷത്തോളമായി ഞങ്ങൾ തമ്മിൽ യാതൊരുവിധ കോൺടാക്ടും ഇല്ലായിരുന്നു...എന്തിനോ വേണ്ടീ ഒരു അകലം പാലിച്ചതുപോലെ...കാരണങ്ങൾ ഒന്നും ഇല്ല....ഇതിനിടെ ഞാൻ പല ദേശങ്ങൾ മാറിമാറി സഞ്ചരിക്കുകയും എന്റെ ഫോൺ നമ്പരുകൾ മാറുകയും ചെയ്തിരുന്നു...അവൾ എങ്ങനെ എന്റെ ഫോൺ നമ്പർ കണ്ടെത്തി എന്ന് ഞാൻ അത്ഭുതപ്പെട്ടു....ഞാൻ അത്‌ അവളോട്‌ ചോദിക്കുകയും ചെയ്തു...കഴിഞ്ഞ രണ്ടുമൂന്നു ദിവസമായി അവൾക്ക്‌ എന്നെ വല്ലാതെ മിസ്സ്‌ ചെയ്യുന്നതായി തോന്നിയത്രേ....അതിനാൽ പഴയ ഡയറി തപ്പിയെടുത്ത്‌, അതിൽ നിന്നും എന്റെ വീട്ടിലെ നമ്പർ കണ്ടെത്തി, എന്റെ അമ്മയിൽ നിന്നും എന്റെ ഈ മൊബയിൽ നമ്പർ വാങ്ങിച്ച്‌ വിളിച്ചിരിക്കുകയാണ്‌ പാവം...

ഇപ്പോൾ ഞാനും ഓർക്കുന്നു...എനിക്കും കഴിഞ്ഞ ദിവസ്സങ്ങളിൽ എന്തോ ഒരു അസ്വസ്തത പോലെ തോന്നിയിരുന്നു...ഉറക്കവും അത്ര ശരിയാകുന്നില്ലായിരുന്നു...നമ്മളെ അടുത്തറിയുന്ന ആരെങ്കിലും നമ്മളെക്കുറിച്ച്‌ നിരന്തരം ചിന്തിച്ചുകൊണ്ടിരിക്കുകയാണെങ്കിൽ, ഇന്ദ്രിയങ്ങൾക്ക്‌ അതീതമായ എന്തോ ഒന്ന്, നമ്മളെ തോണ്ടി വിളിക്കുന്നതായി തോന്നിയേക്കാം...ബുദ്ധികൊണ്ടും ശാസ്ത്രം കൊണ്ടും അതിനെ നിർവ്വചിക്കാൻ ആകുമെന്നും തോന്നുന്നില്ല...

സമയം നാട്ടിൽ ഇപ്പോൾ പാതിരാത്രിയോടടുത്ത്‌, ഏകദേശം 11.45 PM ആയിട്ടുണ്ട്‌...എന്റെ നമ്പർ കിട്ടിയ സന്തോഷത്തിൽ, സമയവും കാലവും എല്ലാം മറന്ന് വിളിച്ചിരിക്കുകയാണ്‌ അവൾ...
അവൾ ഇപ്പോൾ വിവാഹിതയാണ്‌, ഒന്നരവയസ്സുള്ള ഒരു ആൺകുട്ടിയുമുണ്ട്‌.ഇടയ്ക്ക്‌ കുട്ടിയുടെ കരച്ചിലും ഞാൻ കേട്ടു...ഭർത്താവിനോടൊപ്പമാണ്‌ കുട്ടി, അതിനാൽ സംസ്സാരം തുടർന്നുകൊള്ളാൻ അവൾ പറഞ്ഞു... സമയം രാത്രി ഏറെ വയികിയില്ലേ അതിനാൽ ഫോൺ വെച്ചുകൊള്ളൂ എന്നു ഞാൻ പറഞ്ഞു..... പിന്നിട്‌ ഞാൻ വിളിച്ചുകൊള്ളാം എന്നും, ഇമെയിലിൽ വിശദ വിവരങ്ങളും ഫോട്ടോയും പരസ്പരം കയ്മാറാമെന്നും ഏറ്റു.... മനസ്സില്ലാ മനസ്സോടെ അവസ്സാനം അവൾ ഫോൺ കട്ടുചെയ്തു....
നോക്കു, ആത്മാർത്തമായ സ്നേഹവും, ദൃഡമായ സൗഹൃതവും ആണെങ്കിൽ, കാലത്തിനു പോലും അതിനെ മായിക്കാനാവില്ല....മറവിയെ പോലും അതിജീവിച്ച്‌ അത്‌ ഒരു പിൻ(PIN)വിളി ആയി എത്തും....തീർച്ച.....
ഓർമ്മകൾ വീണ്ടും ഉണരുകയായി...ഇനി അത്‌ യാതാർത്ഥ്യങ്ങളിലേയ്ക്ക്‌ നയിക്കും....
പിന്നിട്ട കാലമേ നിനക്കും നന്ദി....

15 comments:

ജിജ സുബ്രഹ്മണ്യൻ said...

ആത്മാര്‍ഥമായ സ്നേഹവും, ദൃഡമായ സൗഹൃദവും ആണെങ്കില്‍ കാലത്തിനു പോലും അതിനെ മായിക്കാനാവില്ല....മറവിയെ പോലും അതിജീവിച്ച്‌ അത്‌ ഒരു പിന്‍വിളി ആയി എത്തും....

അതു നമ്മളില്‍ വല്ലാത്ത ഒരു ആത്മ പ്രഹര്‍ഷം ഉണ്ടാക്കുകയും ചെയ്യും.ശരിക്കും മറവിയിലേക്ക് ആണ്ടു പോയ ഒരാള്‍ വിളിക്കുക എന്നൊക്കെ പറയുമ്പോള്‍..
ഓര്‍മ്മകള്‍ നന്നായി കേട്ടോ പിന്‍

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

ഇതെന്തായാലും ഒരു സായിപ്പ്‌ ഇംഗ്ലീഷില്‍ എവിടെയെങ്കിലും എഴുതിയതിന്റെ ലിങ്ക്‌ കിട്ടാതെ ഞാന്‍ വിശ്വസിക്കുന്ന പ്രശ്നമില്ലെന്നു തന്നല്ല എല്ലാം മഹിഷീപാദന്റെ ലീലകളാണു താനും :)

പിരിക്കുട്ടി said...

kaashmir ki kumkum ....

ennu maayathe irikkatte

pinnn

Rare Rose said...
This comment has been removed by the author.
Rare Rose said...

ഊഹിക്കാനാവുന്നുണ്ടു ആ ആഹ്ലാദ തിരതല്ലല്‍...അപ്രതീക്ഷിതമായ ഇത്തരം മധുര നിമിഷങ്ങളിലാണു ജീവിതം എത്ര സുന്ദരമാണെന്നു തിരിച്ചറിയുക...ഈ ആത്മാര്‍ഥമായ സൌഹൃദം മായാതെ എന്നെന്നും നിലനില്‍ക്കട്ടെ എന്നാശംസിക്കുന്നു..:)

smitha adharsh said...

അപ്പൊ,ആ കുട്ടി വിളിച്ചല്ലേ
good & interesting....ഇതൊരു ടെലി-പതിക് ലിങ്ക് ആയി പോയല്ലോ...രണ്ടുപേരും ഒരുപോലെ മനസ്സുകൊണ്ട് ഓര്ക്കുക..വിളിക്കുക..ശരിക്കും രസകരം..

ചാണക്യന്‍ said...

PIN,
PIN വിളി ഏറെ ഇഷ്ടമായി....
നമ്മുടെ ചിന്തകള്‍ക്ക് സഞ്ചാരശേഷിയുണ്ടെന്നും, ദൂരത്തിലിരിക്കുന്ന മറ്റൊരു വ്യക്തിയില്‍ സ്വാധീനം ചെലുത്താന്‍ ഈ ചിന്തകള്‍ക്ക് കഴിയും എന്നൊക്കെ ടെലിപ്പതിക്കാര്‍ പറയുന്നുണ്ട്......
പലപ്പോഴും യാദൃശ്ചികമായിട്ടാണ് ഇത് സംഭവിക്കുക.....

Sarija NS said...

സന്തോഷം തോന്നി. ആദ്യ പോസ്റ്റിന്‍് ഇങ്ങനെയൊരു തുടര്‍ച്ച എഴുതേണ്ടി വന്നല്ലൊ. നിമിത്തങ്ങള്‍... ആല്‍ക്കെമിസ്റ്റ്.

പ്രിയ ഉണ്ണികൃഷ്ണന്‍ said...

നല്ലൊരു ഓര്‍മ്മപുതുക്കല്‍...

കാലമേ നന്ദി, അത്രെന്നെ

മാന്മിഴി.... said...

PIN,
PINVILIKAL INIYUM THANEE VARUM.......

അപരിചിത said...

vaayichappol enthokeyo arokeyo orma vannu...!


:(

നവരുചിയന്‍ said...

ആദ്യം ആയിടാണ് ഇവിടെ .... എന്തായാലും ആ പഴയ പോസ്റ്റ് എനിക്ക് ഒരുപാടു ഇഷ്ടം ആയി .... ഇനി ഇടക്കിടക്ക് വരും ..നല്ല നല്ല കഥകള്‍ ചുമ്മാ എഴുതി വിട് ....... ഭാവുകങ്ങള്‍

Kichu $ Chinnu | കിച്ചു $ ചിന്നു said...

കൊള്ളാം. ഇത്തരം അപ്രതീക്ഷിതമായ സംഭവങ്ങള്‍ ആണ്‍ ജീവിതത്തെ സുന്ദരമാക്കുന്നത്

PIN said...
This comment has been removed by the author.
PIN said...

നന്ദി സുഹൃത്തുക്കളെ...

എന്റെ എല്ലാ പോസ്റ്റുക്കൾക്കും അഭിപ്രായങ്ങളും നിർദ്ദേശങ്ങളും തന്ന ശിവ,കാന്താരികുട്ടി,പിരിക്കുട്ടി,സരിജ,OAB,Rare Rose,ചാണക്യൻ,സ്മിത, എന്നിവർക്ക്‌ പ്രത്യേകം നന്ദി...

മാന്മിഴി,അപരിചിത,നവരുചിയൻ,പ്രിയ,കിച്ചു&ചിന്നു,ഇന്ത്യഹെറിറ്റേജ്‌, എന്നിവർക്ക്‌ സ്വാഗതവും നന്ദിയും അറിയിച്ചുകൊള്ളുന്നു.

തുടർന്നും സഹകരണം പ്രതീക്ഷിക്കുന്നു.