Tuesday, 12 August 2008

പ്രഹസ്സനം

പണ്ടൊരിക്കൽ ഇതു വഴി ഞാൻ വന്നിരുന്നു....
അന്നു ഞാൻ കണ്ടു,
പാടുന്ന കിളികൾ
തണലിൽ കളിക്കുന്ന കുട്ടികൾ
വിയർപ്പൊഴുക്കി വേലചെയ്യുന്ന മനുഷ്യർ.

അന്നു ഞാൻ മടങ്ങി സന്തുഷ്ഠനായി,
വീണ്ടും വരേണമെന്നൊരു മോഹവുമായി....

പിന്നീടൊരിക്കലും ഇതു വഴി ഞാൻ വന്നിരുന്നു...
അന്നു ഞാൻ കണ്ടു,
പറന്നകലുന്ന കിളികൾ
തലതല്ലിക്കരയുന്ന കുട്ടികൾ
വേലികെട്ടി വളപ്പുതിരിക്കുന്ന മനുഷ്യർ.

അന്നു ഞാൻ മടങ്ങി ഖിന്നിതനായി,
മാറുമിതെല്ലാ,മെന്നൊരുത്പ്രതീക്ഷയുമായി...

ഇന്നിതാ, വീണ്ടുമിതു വഴി ഞാൻ വന്നിടുന്നു...
ഇന്നു ഞാൻ കാണുന്നു,
പക്ഷം തകർന്ന കിളികൾ
തറുതല പറയുന്ന കുട്ടികൾ
വേലുയർത്തി വയറ്റിൽ കുത്തുന്ന മനുഷ്യർ.

ഇന്നു ഞാൻ മടങ്ങുന്നു നിറകണ്ണുകളോടെ,
നുറുങ്ങുമെന്നുള്ളിൽ ഒരു നിശ്ചയമേറ്റി...

ഇനി വരില്ലൊരിക്കലും ഇതുവഴി ഞാൻ മത്ജീവിതമുള്ളകാലം....
കാളിയും കൂളിയും കൈകൊട്ടിക്കളിക്കുമീ-
മർത്ത്യനില്ലാ ലോകം കാണുവാൻ...
ഇനി വരില്ലൊരിക്കലും ഇതുവഴി ഞാൻ മത്ജീവിതമുള്ളകാലം....

8 comments:

PIN said...

ഈ ഞാൻ ഒരു കവിയോ എഴുത്തുകാരനോ അല്ല...

മലയാളത്തിൽ അച്ചടിച്ച എന്തെങ്കിലും കണ്ടിട്ടും, കൈകൊണ്ട്‌ തൊട്ടിട്ടും വർഷങ്ങൾ പലതായി.... മലയാളം സംസ്സാരിക്കുന്നതു തന്നെ നാട്ടിലേയ്ക്കു ഫോൺ ചെയ്യുമ്പോഴാണ്‌. മറ്റ്‌ അവസ്സരങ്ങൾ ഇല്ലാത്തതിനാൽ ആണ്‌..ഇതിന്റെ എല്ലാ പോരായ്മകളും എന്റെ രചനകളിൽ മുഴച്ചു നിൽക്കുന്നത്‌ കാണം...

ഇത്‌ ഒരു കവിത പോലെ എഴുതിയതാണ്‌...അവിവേകമാണ്‌.... സദയം ക്ഷമിച്ചാലും....

Sarija NS said...

:)

Rare Rose said...

ആദ്യത്തെ ശ്രമമെന്ന നിലയില്‍ നോക്കുമ്പോള്‍ നന്നായി ട്ടോ...തീര്‍ച്ചയായും ശ്രമിച്ചാല്‍ കവിത ഉള്ളില്‍ നിന്നും ഇതിലും മനോഹരമായി വരികളായ് പകര്‍ത്താനാവും...

മാറുമിതെല്ലാ,മെന്നൊരുത്പ്രതീക്ഷയുമായി...

ഈ വരിയില്‍ പ്രതീക്ഷയുമായി എന്നല്ലേ ഉദ്ദേശിച്ചത്...അങ്ങനെയാണെങ്കില്‍ ‘രു’ എന്നയക്ഷരം വേണ്ടായിരുന്നുവല്ലോ..

ശ്രീ said...

:)

ഇനിയും എഴുതൂ

പിരിക്കുട്ടി said...

gud da

ചാണക്യന്‍ said...

കൂടുതല്‍ എഴുതാന്‍ ശ്രമിക്കൂ,
ആശംസകള്‍...

Typist | എഴുത്തുകാരി said...

ആരാ പറഞ്ഞതു് നന്നായിട്ടില്ലെന്ന്‌. എനിക്കിഷ്ടപ്പെട്ടു.

ജിജ സുബ്രഹ്മണ്യൻ said...

nannaayittundu pin...iniyum ezhuthoo