ഇന്നത്തെ കാലാവസ്ഥ വലിയ കുഴപ്പം ഇല്ലായിരുന്നു. വേനല്‍ക്കാലം ആയിട്ടുകുടി വയ്കുന്നേരം ചെറിയ തണുപ്പുണ്ടായിരുന്നു. പകല്‍ മുഴുവനും ഓഫീസില്‍ അനുഭവിക്കുന്ന പിരിമുറുക്കത്തില്‍ നിന്നും ആശ്വാസം നേടുന്നതിനായി ഞാന്‍ കണ്ടെത്തുന്ന മാര്‍ഗം ആണ് വൈകുന്നേരങ്ങളിൽ തെരുവിലുടെഉള്ള അലച്ചില്‍. ദാവിഞ്ഞിയും, റാഫേലും , മൈക്കലാഞ്ചലോയും കറങ്ങി നടന്നിരുന്ന ഇ ഫ്ലോറെന്‍സ് നഗരത്ത്തിലുടെഉള്ള അലച്ചില്‍ എനിക്കും പ്രിയപ്പെട്ടതുതന്നെ..
സാദാരണ അത്താഴവും വഴി ഓരത്തെ ഏതെങ്കിലും ബാറില്‍ നിന്നാണ് കഴിക്കാറ്. സ്ഥിരം ആയി എങ്ങുനിന്നും കഴിക്കാറില്ല.EB എന്ന ഒരു പോളിഷ് യുവതി അവളോടൊപ്പം അത്താഴം കഴിക്കാന്‍ ഇന്ന് എന്നോട് പറഞ്ഞിരുന്നതാണ്. നാലുമണി ആയപ്പോള്‍ അവൾക്ക് എന്തോ അസൗകര്യം ഉണ്ടെന്നും പിന്നിട് ഒരിക്കല്‍ ആകാം എന്നും അവള് ഫോണ്‍ ചെയിതറിയിച്ചു. മിക്കവാറും ദിനങ്ങളില്‍ ഞാന്‍ തനിച്ചാണ്. അതാണ് സൗകര്യവും.
അല്പം തിരക്കൊഴിഞ്ഞ ബാറില്‍ ഞാന്‍ കയറി . വറുത്ത ഇറച്ചിയും ഇൻസലാത്തയും പാസ്തയും വാങ്ങിക്കഴിച്ചു..കൂടാതെ ഒരു കുപ്പി ചുവന്ന വയിനും, ഒരു പെറോണി ബിയറും ഞാന്‍ വാങ്ങിച്ചു. അത് റൂമില്‍ കൊണ്ടുപോയി കഴിക്കാനാണു. അല്പം വയിനും ബിയറും യോജിപ്പിച്ച് കഴിച്ചാല്‍ വയിനിന്റെ പുളിപ്പും ബീയറിന്റെ ചവര്‍പ്പും കുറഞ്ഞു ഒരു പുതിയ രുചി അനുഭവപ്പെടും. ഉറങ്ങുന്നതിനു മുമ്പെ അത് അല്പം അകത്താക്കുന്നത് എന്റെ പതിവായിരിക്കുന്നു. നാളെ രാവിലെ ഓഫീസില്‍ ഒരു മീറ്റിങ്ങ് ഉണ്ട് അതിനാല്‍ അല്പം നേരത്തെ രാവിലെ എഴുന്നേറ്റു തയ്യാറെടുക്കണം.
ഒരു ഗ്ലാസ് വയിന് തീര്‍ന്നിരിക്കുന്നു..... ഇന്നത്തേയ്ക്ക് ഇതുമതി. ഇനി നാളെ........
6 comments:
ബാറില്‍ അവസാനിക്കുന്നു ഒരോ സായാഹ്നവും.
ഹ ഹ കൊള്ളാം ഇന്നത്തേയ്ക്ക് ഇതു മതി...
നന്നായിട്ടുണ്ട്. തുടരുക. എല്ലാ ഭാവുകങ്ങളും.
മലയാളം വേഗത്തില്‍ ടൈപ് ചെയ്യാന്‍ വരമൊഴി കീ മാന്‍ ഉപയോഗിക്കൂ. അല്ലെങ്കില്‍ http://www.google.com/transliterate/indic/Malayalam"
ഈ ലിങ്കില്‍ പോയാല്‍ വളരെ വേഗത്തില്‍ മലയാളം ടൈപ്പ് ചെയ്യാന്‍ സാധിക്കും
നന്ദി..സുഹൃത്തെ നന്ദി...
തുടര്‍ന്നും സഹകരണം പ്രതീക്ഷിക്കുന്നു...
hmm...
dear enojoy.....
but....
ur health????
Post a Comment