Friday 25 July 2008

ചില യാദൃശ്ചികങ്ങള്‍

ഇന്നത്തെ മീടിംഗ് വളരെ ഭംഗിയായി പരിയവസാനിച്ചു.
അക്കങ്ങള്‍ കൊണ്ടു ഞാന്‍ കാട്ടിയ മായാജാലത്തില്‍ എല്ലാവരും മയങ്ങി പോയി. ഇനി അടുത്ത മിടിംഗ് വരെ വലിയ കുഴപ്പം ഇല്ല.
എല്ലാം കഴിഞ്ഞു കോഫി റൂമിലേയ്ക്കു പോകുമ്പൊള്‍ റിസപ്ഷനിസ്റ്റ് MC എന്റെ പിന്നാലെ എത്തി. മിടിങിന്റെ തിരക്കില്‍ രാവിലെ ഞാന്‍ അവളെ സലൂത്ത ചെയ്തിരുന്നില്ല. സൗഹൃദത്തിന്റെ പേരില്‍ സുഹൃത്തുക്കള്‍ പരസ്പരം കവിളുകള്‍ ഉരസ്സി ചെയ്യുന്ന അഭിവാദ്യ രീതിയാണ് അത്. കമിതാക്കള്‍ ആണെങ്കില്‍ അത് ചുണ്ടുകളില്‍ ആകാം.

ഓഫിസിലെ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി എന്ന രിതിയില്‍ പല പരിഗണനയും അവള്‍ എനിക്ക് തരാറുണ്ട്. ഒരിക്കല്‍ സല‌ുത്ത ചെയ്യുന്നതിനിടയില്‍ അവള്‍ എന്റെ ചുണ്ടുകളിലും ചുമ്പനം തന്നിട്ടുണ്ട്. ഒരു പക്ഷെ അറിയാതെ സംഭവിച്ചതായിരിക്കാം.

എന്റെ അറിവില്‍ അവള്‍ക്ക് ഒരു ഫിതന്സാതോ ഉണ്ടായിരുന്നു. പിന്നിടെപ്പോഴോ പിണങ്ങി മാറിയെന്നും കേട്ടു. അതെ എങ്ങനെ സംഭവിച്ചു എന്നറിയില്ല. ഹൃദയത്തെ മാന്തി പറിക്കുന്ന അവളുടെ ചിരിയും നോട്ടവും ഒരു യുവാവിനും അത്ര എളുപ്പം ഒഴിവാക്കാന്‍ ആവില്ല. റോമന്‍ വെൺശില്‌പങ്ങലെ തോൽപ്പിക്കുന്ന , രൂപവതി ആയ ഒരു റോമാക്കാരി ആണ്‌ അവള്‍. എന്നും ഒരുപിടി ചോക്ലെയിടുകള്‍ അവള്‍ എനിക്ക് തരാറുണ്ട് . ചോക്ലെയിടുകള്‍ ഇഷ്ടമല്ലെങ്കില്‍ കു‌ടി ഞാന്‍ അതൊക്കെ വാങ്ങാറും ഉണ്ട്. ഞാന്‍ ഏതെങ്കിലും തിരക്കിൽപ്പെട്ട്‌, ഉച്ചയ്ക്ക് ഭക്ഷണം ഓടര്‍ ചെയ്യാന്‍ മറന്നാല്‍ തീർച്ചയായും അവള്‍ എനിക്കുള്ളത് കു‌ടി ഓടര്‍ ചെയിതിരിക്കും. ഇതൊക്കെ വളരെ സാദാരണ കാര്യങ്ങള്‍ ആണ്.

മീറ്റിങ്ങ് കലക്കി അല്ലെ ? വന്ന പാടെ അവള്‍ തിരക്കി.
ഒരുതരത്തില്‍ രക്ഷപ്പെട്ടു. എന്ന്‍ ഞാന്‍ പറഞ്ഞു.

കഫെ മെഷിയനില്‍ പൊടി നിറച്ചു അവള്‍ രണ്ടാള്‍ക്കുള്ള കഫെ ഉണ്ടാക്കാന്‍ തുടങ്ങി.ഓഫിസില്‍ എല്ലാവര്‍ക്കും അവരുടെതായ പ്രത്യേകം കപ്പുകള്‍ ഉണ്ട്. എന്റെ കപ്പില്‍ എന്റെ ജന്മ് രാശിയുടെ ചിഹ്നം അയ taurus ന്റെ അടയാളം ഉണ്ട്. ആര്‍ക്കും അത് എളുപ്പത്തില്‍ തിരിച്ചറിയാം. പക്ഷേ അവള്‍ എനിക്കായി കഫെ തയ്യാറാക്കാന്‍ എടുത്തത് മറ്റാരുടെയോ കപ്പാണ്. ഞാന്‍ ഒന്നും പറയാനും പോയില്ല.കടുപ്പത്തില്‍ കുറുക്കി ഉണ്ടാക്കുന്ന കഫെ മു‌ന്നു സ്പൂണില്‍ കു‌ടുതല്‍ വരില്ല എങ്കില്‍ തന്നെയും ആദ്യം ഒക്കെ കുടിച്ചിറക്കാന്‍ എനിക്കും വിഷമം ആയിരുന്നു. പിന്നിട് അതൊരു ശീലമായി.

അപ്പോഴേയ്ക്കും ഫ്രെണ്ട് ഓഫിസില്‍ ഫോണ്‍ ബെല്ലടിക്കാന്‍ തുടങ്ങി. അവള്‍ തിടുക്കത്തില്‍ ചുട്‌ പാറുന്ന കഫെ എന്റെ നേരെ നിക്കി വച്ചിട്ട്‌ ഫോണ്‍ എടുക്കാനായി ഓടി പോയി....
ചുടുള്ള കഫെ ആസ്വതിച്ചു കുടിക്കുന്നതിനിടയില്‍ ആ വെളുത്ത കപ്പില്‍ ചെറുതായി എഴുതിയിരിക്കുന്നത് എന്റെ ശ്രദ്ധയില്‍ പതിഞ്ഞു. I U എന്നീ ഇന്ഗ്ലിഷ് അക്ഷരങ്ങള്‍ക്ക് ഇടയില്‍ ചുവന്ന ഒരു ഹൃദയ ചിഹ്നം കു‌ടി രേഖ പ്പെടുത്തിയിരിക്കുന്നു.

എനിക്കായി കഫെ ഉണ്ടാക്കാന്‍ അവള്‍ ആ കപ്പുതന്നെ തിരഞ്ഞെടുത്തത് യാദൃശ്ചികം ആയിരിക്കാം.....അല്ലേ...കു‌ടുതല്‍ ചിന്തിച്ചാല്‍ ഇന്നത്തെ ഉറക്കം നഷ്ടമാകും......
ഇനി ഈ ചിന്തകളില്‍ നിന്നും രക്ഷനേടണം എങ്കില്‍ അല്പം കു‌ടി ലഹരി അകത്ത് ആക്കേണ്ടി ഇരിക്കുന്നു......



1 comment:

Sarija NS said...

അതില്‍ നിന്നും എഴുതുന്നത് ഇതിലേയ്ക്ക് കോപ്പി ചെയ്യാന്‍ എന്തെങ്കിലും മാര്‍ഗം ഉണ്ടോ?...

വരമൊഴിയിലെ export to UTF8(unicode) ഓപ്ഷന്‍ ഉപയോഗിക്കുക. എന്നിട്ട് അതു കോപ്പി ചെയ്യുക ഇതിലേക്ക്