ശനിയും ഞായറും ഇതാ വേഗത്തില്‍ ഓടി മറഞ്ഞിരിക്കുന്നു. ഇനി നീണ്ട അഞ്ചു ദിനങ്ങള്‍ കാത്തിരിക്കേണ്ടിയിരിക്കുന്നു വീണ്ടും അവധിദിനത്തിനായി. എല്ലാ ടൈം ടേബിളും തെറ്റിച്ചു മനസ്സിന് ഇഷ്ടമുള്ള രീതിയില്‍ അലസമായി ചിലവഴിക്കുന്ന ദിവസമാണ് ശനിയാഴ്ച. തിങ്കളാഴ്ച പ്രവര്‍ത്തി ദിനമായതിനാല്‍ ഞായറാഴ്ച അത്രയും സ്വാതന്ത്ര്യം എടുക്കാന്‍ പറ്റത്തില്ല.
വെള്ളിയാഴ്ച രാത്രിയുടെ ക്ഷീണത്താല്‍ ശനിയാഴ്ച വളരെ വയ്കിയാണ് ഉണര്‍ന്നത്. സലാമയും, ഫോര്മാജിയോയും വച്ച് ഒരു പനീനി ഉണ്ടാക്കി കഴിച്ചു.ബര്മുടയും ടിഷര്‍ട്ടും ഇട്ടു ഒരു ടവ്വലും എടുത്തുകൊണ്ടു ഞാന്‍ വെളിയിലേയ്ക്ക് ഇറങ്ങി. റോഡ് മുറിച്ചു കടന്നാല്‍ ബീച്ചായി. രണ്ടു മാസം കുടിക്കഴിഞ്ഞാല്‍ വീണ്ടും മഞ്ഞും തണുപ്പും വരവാകും. അതിനാല്‍ വെയില്‍ കായാന്‍ കടല്‍ തീരത്ത് സാമാന്യം നല്ല തിരക്കുണ്ട്.തിരതള്ളി കളിക്കുന്ന 'മെടിടരേനിയന്‍' കടല്‍ വെയില്‍ തട്ടി തിളങ്ങുന്നുണ്ട്. തീരത്ത് നഗ്നരും അര്‍ദ്നഗ്നരും ആയി സ്ത്രീ പുരുഷന്മാര്‍ ഇടകലര്‍ന്നു കിടക്കുന്നു.ചില കുട്ടികള്‍ മണല്‍ വാരി കളിക്കുന്നു, ചിലര്‍ തിരകളെ ഓടിച്ചെന്നു പിടിക്കാന്‍ ശ്രെമിക്കുന്നു. ഞാനും ടവ്വല്‍ വിരിച്ച് കടലിലേയ്ക്ക് നോക്കിഇരുന്നു.ദൂരെ സീഗലുകള്‍ആളുകള്‍ എറിഞ്ഞു കൊടുക്കുന്ന ഭക്ഷണ സാധനങ്ങള്‍ക്കായി വട്ടമിട്ടു പറന്നടുക്കുന്നു. അവയില്‍ ഒരണ്ണം ചിറകൊടിഞ്ഞു പറക്കാനാവാതെ കുറെ നാളുകളായി അവിടങ്ങളില്‍ നടക്കുന്നുണ്ടായിരുന്നു.ആളുകള് ഉപദ്രവിക്കില്ല എന്ന് മനസ്സിലാക്കിയതിനാല്‍ ആവാം അത് പറക്കല്‍ തന്നെ ഉപേഷിച്ച മട്ടാണ്.
തീരത്തുള്ള ബാഞ്ഞികളില്‍നിന്നും വെയിടര്‍മാര്‍ ഭക്ഷണ പാനിയങ്ങള്‍ക്ക് ഓടര്‍ എടുക്കാന്‍ വരുന്നുണ്ട്. ഞാന്‍ ഒരു ഹെയിന്കെന്‍ ബിയറിനു ഓടര്‍ കൊടുത്തു. ദൂരെ നിന്നും ഒരു കറുത്ത രൂപം നടന്നടുക്കുന്നത് ഞാന്‍ ശ്രദിച്ചു. TM എന്ന ആഫ്രിക്കക്കാരനാണ്. വെള്ളക്കാരുടെ ഇടയില്‍ അവന്റെ ഇരുണ്ട രൂപം പെട്ടെന്ന് ശ്രദ്ദിക്കപ്പെടും.ചുരിങ്ങിയ നാളുകൊണ്ട് അവന്‍ എന്റെ ഒരു പരിചയക്കാരന്‍ ആയി ക്കഴിഞ്ഞു. കല്ലുമാലകളും സണ്‍ ഗ്ലാസുകളും തീരങ്ങളിലൂടെ കൊണ്ടുനടന്നു വില്പനയാണ് ഇപ്പോള്‍ അവന്റെ തൊഴില്‍.കാലാവസ്ഥ മാറുന്നതിനനുസരിച്ച് അവന്റെ തൊഴിലും മാറും.പച്ച കുപ്പിയിലെ ബിയര്‍ എനിക്ക് തന്നിട്ട് എന്നില്‍നിന്നും രണ്ടു യുറോ ഈടാക്കി വെയിറ്റര്‍ നടന്നകന്ന്പ്പഴേയിക്കും TM എന്റെ അടുത്ത് എത്തി ക്കഴിഞ്ഞിരുന്നു.
തലയിലെ തൊപ്പി ഉയര്‍ത്തി അവന്‍ എന്നെ അഭിവാദ്യം ചെയിതു. ബിയര്‍ കുടിക്കാന്‍ ഞാന്‍ അവനെ ക്ഷണിച്ചു. നിര്‍ബന്ധിച്ചപ്പോള്‍ ഒരു ഗ്ലാസ് അവന്‍ വാങ്ങി മോന്തി.
വെയില്‍ കൊണ്ടു തളര്‍ന്നോ ? ഞാന്‍ തിരക്കി.
ഇനി എത്ര വെയില്‍ കൊണ്ടാലും ഞാന്‍ കറക്കത്തില്‍, എത്ര മഞ്ഞ് ഏറ്റാലും വെളുക്കത്തുംമില്ല. അവന്‍ പറഞ്ഞു.
ഇവിടുത്തെ കറന്‍സിക്ക് അവന്റെ നാട്ടില്‍ നല്ല വില ഉണ്ടത്രേ. കുറഞ്ഞ കാലത്തേ അവന്റെ ഇവിടുത്തെ തൊഴിലുകൊണ്ട് നാട്ടില്‍ അവന്‍ വലിയ ഒരു പണക്കാരന്‍ ആയിരിക്കുന്നു. കുറച്ചു വര്‍ഷങ്ങള്‍ കുടി ഇവിടെ പണി എടുത്താല്‍ നാട്ടില്‍ പോയി പണി എടുക്കാതെ സുഖമായി കഴിയാം എന്നതാണ് അവന്റെ സ്വപ്നം.
പണം വാരല്‍ നിറുത്തി നീ എന്നെങ്ങിലും തിരിച്ചുപോകുമോ ? നാളത്തെ ജീവിതത്തെ ക്കുറിച്ച് എന്തെങ്ങിലും ഉറപ്പുണ്ടോ ? ഞാന്‍ തിരക്കി.വെറുതെ ഒന്നു ചിരിച്ചിട്ട്, എന്റെ ചുമലില്‍ തട്ടിയിട്ടു അവന്‍ മെല്ലെ ആളുകളുടെ ഇടയിലൂടെ അവന്റെ വില്പന വസ്തുക്കള്‍ പ്രദര്‍ശിപ്പിച്ചുകൊണ്ട് നടന്നകന്നു.
ഞാന്‍ എന്തായാലും ഇന്നുകളില്‍ ജീവിക്കുകയാണ്......നാളെയെ ക്കുറിച്ച് എനിക്ക് യാതൊരു ഉറപ്പും ഇല്ല........
1 comment:
നന്നായിരിക്കുന്നു. തുടരുമല്ലൊ?
Post a Comment