ആ രാവണന്, എന്താണിത്രമേൽ കുറ്റം...?
ഉടപിറന്നവൾ തൻ ഉടലിലെ മുറിവുകൾ,
ഉള്ളിലൊരു നെടുമുറിവായ് നീറ്റിയ മാത്രയിൽ,
അലമുറവേണ്ടിനി, ജേഷ്ഠനുണ്ടെന്നു ചൊല്ലി
കോപം പൂണ്ടു പോരിനായി പുറപ്പെട്ടുചെന്നതോ?
വന്യമാം വനത്തിൽ വെറുമൊരു പർണ്ണശാലയിൽ
വേവതിപൂണ്ടു മരുവുന്ന ജാനകി,
സ്വപുത്രിയെന്നുള്ളം തിരിച്ചറിഞ്ഞ മാത്രയിൽ,
ഞാൻ നിൻ താതനെന്നോതാതെ,കൂടെ കൂട്ടിയെന്നതോ?
കുറ്റമാണ് അതൊക്കെ എന്നോതി,
അവനുടെ ന്യായങ്ങൾ എല്ലാം തഴഞ്ഞ്,
തല പത്തായിട്ട് അറുത്തറുത്ത്,
കൊല്ലാക്കൊല ചെയ്തില്ലയോ അന്നവനെ?
ചാരിത്ര്യം വെടിഞ്ഞ് പിഴച്ചൊരു ചരിത്രം
അന്നേ മൂടി, ആ സത്യവും സ്നേഹവും.
രാജസ്തുതിപാടക വൃന്ദവും,കാലവും ചേർന്ന്,
പിന്നീടവനെ ഒരു കൊടും നീചനുമാക്കി.
എന്നിട്ടും മാറാത്ത പകയുമായി,
അവനുടെ കോലങ്ങൾ തീർത്തും,
കല്ലെടുത്തെറിഞ്ഞും, അർപ്പുവിളിച്ചും,
എരിക്കുന്നിവിടെ ഇന്നും, ഒരുത്സവമായി.
ലെങ്കയിൽ നിന്നേറ്റി, ഗർഭവും പേറ്റി
ഇനിയുമൊരരണ്യവാസവും,മാനം കെട്ടയാമാനവും-
ഭയന്നൊടുവിൽ, സ്വപക്ത്നിയെ കാട്ടിലേക്കെറിഞ്ഞൊരു-
രാമനോ, പ്രജാപതി അവതാര ദേവനും.
അന്നാ ദേവിതൻ ശോകവും,
ഗർഭസ്ഥ ശിശുക്കൾതൻ രോദവും,
കണ്ടുപിടഞ്ഞാ രാവണ ഹൃദയവും,
മാ നിഷാദാ എന്നുരുവിട്ടുകാണുമോ...?
കരുത്തിലൊരു രാക്ഷസതുല്യനെന്നിരിക്കിലും,
പൊടിയുമൊരുമാനസ്സം ഉള്ളയാരാവണൻ,
തെറ്റുകളില്ലാത്തൊരു ദേവകനല്ലെങ്കിലും,
വെറുമൊരു പാവം അല്ലായിരുന്നുവോ ?
ആ ബ്രഹ്മഹത്യാ പാപം,
പേറുന്നുവോ... ഇവിടെയോരോ മനമിന്നും ?
ആ വിപ്ര ശാപം,
ഉഴറുന്നുവോ... ഇവിടെയീ മണ്ണിലിന്നും ?
മാപ്പാക്കൂ...... രാമാ.....
ഇതെൻ........ രാവണായനം.....
9 comments:
മാപ്പാക്കൂ... രാമാ.....
ഇതെൻ... രാവണായനം.....
സത്യം ഒരു പക്ഷെ ഇങ്ങനെയൊക്കെ ആയിരിക്കാം...
എന്റെ ഒരു കൂട്ടുകാരന് പറയുന്നത് രാമായണം എഴുതപ്പെട്ടത് അര്യന്മാര്ക്ക് ദ്രാവിഡരുടെ മേലുള്ള മേല്‍ക്കോയ്മ പ്രകടിപ്പിക്കാന്‍ രചിച്ചതെന്നാണ്....ആവോ എനിക്ക് പക്ഷെ ഇതിനെക്കുറിച്ച് കൂടുതലൊന്നും അറിയില്ല...
ആ രാമന്, എന്താണിത്രമേൽ കുറ്റം? ഇങ്ങിനെയും കൂടി ആലോചിക്കാവുന്നതാണ്. :-)
--
എനിക്കും ഇതിനെക്കുറിച്ച് കൂടുതലൊന്നും അറിയില്ല. എങ്കിലും ഇങ്ങനെയും ചിന്തിക്കാം. ആല്ലേ....
നന്നായിരിക്കുന്നു.
ഇങ്ങനെയും ചിന്തിക്കാന്‍ തോന്നിയ മനസ്സിനു നമോവാകം..രാവണനും നമ്മള് അറിയാത്ത അല്ലെങ്കില്‍ അറിയാന്‍ ശ്രമിക്കാത്ത എന്തെങ്കിലും ഗുണങ്ങള്‍ ഒക്കെ ഉണ്ടായിരുന്നിരിക്കാം.
കൂടുതല്‍ അറിവുള്ളവരുടെ അഭിപ്രായങ്ങള്‍ക്കായി കാത്തു നില്ക്കുന്നു.
നല്ല വരികള്‍ പിന്.
:)
നന്നായിരിക്കുന്നു,നല്ല വരികള്‍ പിന്.
100 ശതമാനവും തിന്മ മാത്രമായുള്ളതോ അല്ലെങ്കില്‍ 100 ശതമാനവും നന്മ മാത്രമായുള്ളതോ ആയ ആരും തന്നെ ഈ ലോകത്തില്ല. എല്ലാവരിലും നന്മയും തിന്മയും ഉണ്ട്. ഏറ്റക്കുറച്ചിലുകളുണ്ടാവും എന്നു മാത്രം...
തീര്‍ച്ചയായും രാവണനിലുമുണ്ട് ചില നന്മകള്. രാമനില്‍ ചില തിന്മകളും കണ്ടെത്താനാകും.
കവിത കൊള്ളാം.
ദസറയുടെ ആഘോഷത്തിൽ ഇന്നും രാവണന്റെ കോലം കത്തിക്കുന്നത് കണ്ടപ്പോൾ ഞാൻ ഇതു പോലെ ചിന്തിച്ചു എന്നെ ഉള്ളൂ. എല്ലാവരിലും തീർച്ചയായും നന്മയുണ്ട്. ഓരൊരുത്തരുടേയും പക്ഷം ചേരുന്നവർക്ക് എതിർ പക്ഷം കൂടുതൽ നികൃഷ്ടമായി തീരാം.
കാലക്രമേണ ബുഷ് ഒരു ദേവനും, സദ്ദാം ഒരു നീച രക്ഷസനുമായി ചിത്രീകരിക്കപ്പെട്ടേക്കാം.
നാം ഓണം ആഘോഷിച്ച്, വാർഷികാനുസ്മരണ നടത്തുന്ന മഹാബലിയും ഭൂരിഭാഗം വരുന്ന ഇന്ത്യാക്കാർക്ക് ഇന്നും നീചനും നികൃഷ്ടനുമായ രക്ഷസൻ തന്നെ ആണ് എന്നും ഓർക്കുക.
അഭിപ്രായങ്ങൾ അറിയിച്ച,
ശിവ,ഹരി,നരിക്കുന്നൻ,കാന്താരിക്കുട്ടി,അപരിചിത,അജീഷ്,ഗീതഗീതികൾ എല്ലാവർക്കും നന്ദി...
തുടർന്നും സഹകരണം പ്രതിക്ഷിച്ചുകൊള്ളുന്നു....
സസ്നേഹം,
PIN
Post a Comment