Wednesday 10 September 2008

ആത്മവാടിയിലെ പനിനീർപൂവ്‌



നീ എനിക്കാരെന്ന് ഓർമ്മയില്ലേ ?


നിന്നെ ഞാൻ കാമിച്ചതറിവതില്ലേ ?



സ്വപ്നങ്ങളത്രയും വിതറിയിട്ട്‌
ദുഃഖങ്ങളത്രയും ഒഴുക്കിവിട്ട്‌
തീർത്തയെന്നാത്മവാടിയിലെ
മോഹങ്ങളിതളിട്ട പൂവാണു നീ
എൻചോരനിറമുള്ള പനിനീർപൂവ്‌..


എന്നിലെ ശോക ഭാവങ്ങളത്രയും

നിന്നിലോ ശോഭമാം ദളങ്ങളായ്‌
എന്നുള്ളിൽ ഉറയുമീ കണ്ണീർക്കണങ്ങളോ
നിന്നുള്ളിൽ ഊറുന്ന തേൻകണങ്ങൾ
എന്നിലായിയമരുന്ന ക്രോധങ്ങളല്ലയോ
നിൻ തണ്ടിലെ മുൾ കൂർപ്പുകൾ



വെയിലിൽ ഞാൻനിന്ന് തണലേകിടാം
നിനവിൽ നിനക്കൊരു തുണയായിടാം
കാറ്റത്തും മഴയത്തും ചേർന്നുനിന്ന്
അലയാതെ ഉലയാതെ താങ്ങായിടാം
എന്നിലെ ഞാനായി പുനർജനിച്ച-
നിനക്കായ്‌ ഈജന്മം കാഴ്ചവയ്ക്കാം


നിൻമുഖം വാടുകിൽ,
തകരുമീ ഉള്ളവും.....
നിൻമണം തീരുകിൽ,
നിലയ്ക്കുമീ ശ്വാസവും...
നിന്നിതൾ കൊഴിയുകിൽ,
അടരുമീ ജീവനും......

11 comments:

PIN said...

എൻചോരനിറമുള്ള പനിനീർപൂവ്‌..
നിന്നിതൾ കൊഴിയുകിൽ,
അടരുമീ ജീവനും......

ഇതിലെ ചില വരികൾ ഞാൻ എവിടെയോ
കമന്റായി ഇട്ടിരുന്നു. ഇപ്പോൾ ചില വരികൾ കൂടി എഴുതിചേർത്ത്‌ ഇവിടെ പോസ്റ്റുചെയ്യുന്നു...

മാംഗ്‌ said...

പനിനീർ പൂവ്‌ ഒരു ചിഹ്നമാണൊ?
ആരോടാണു പ്രണയം?

Rafeeq said...

എന്നിലെ ശോക ഭാവങ്ങളത്രയുംനിന്നിലോ ശോഭമാം ദളങ്ങളായ്‌
എന്നുള്ളിൽ ഉറയുമീ കണ്ണീർക്കണങ്ങളോ
നിന്നുള്ളിൽ ഊറുന്ന തേൻകണങ്ങൾ
എന്നിലായിയമരുന്ന ക്രോധങ്ങളല്ലയോ
നിൻ തണ്ടിലെ മുൾ കൂർപ്പുകൾ

:)
നല്ല വരികള്‍. ആശംസകള്‍..

raadha said...

സംശയിക്കണ്ട ഇങ്ങനെയാണ് കവിത ഉണ്ടാവുന്നത് :)
നൊമ്പരപ്പെടുക ധാരാളം..താനെ കവിത വരും.

പിരിക്കുട്ടി said...

kollallo? pin...
aarana pranayini

joice samuel said...

:)

സ്മിജ said...

സ്വയം തിരിച്ചറിവുള്ളത് നല്ലതാ. എന്നെ കമന്റടിച്ചേന് ദാങ്സേ. ചേട്ടനാര പിന്‍ ന്ന് പേരിട്ടേ? ചേട്ടന്‍ പിന്ന് വിക്കണ ആളാ?

Lathika subhash said...

‘ആത്മ വാടിയിലെ സ്വപ്നങ്ങളിതളിട്ട പൂവ്’
കൊള്ളാം...

അരുണ്‍ കരിമുട്ടം said...

നിന്നെ ഞാന്‍ കാമിച്ചതറിവതില്ലേ

അല്ല മാഷേ പ്രണയം തന്നെ അല്ലേ?
കവിതയില്‍ ഒരു വിരഹദുഃഖം.
നന്നായിരിക്കുന്നു.

Anonymous said...

ഈ Sincere Heart അര്‍ഹിക്കുന്ന ഒരു പെണ്‍കുട്ടി താങ്കളുടെ ജീവിതത്തിലേക്ക്‌ കടന്നു വരാനായി പ്രാര്‍ദ്ധിക്കുന്നു....
:D
God bless

അപരിചിത said...

നന്നായിട്ടുണ്ട്‌
അത്മാവാടിയിലെ ഒരു പനിനീര്‍പ്പുവിന്റെ ഒര്‍മ്മയ്ക്കായ്‌

:D

happy blogging!!!