മഞ്ഞ് ഉരുകി തുടങ്ങി...ദൂരെ സൈബീരിയയിൽ നിന്നും വീശികൊണ്ടിരുന്ന മരവിപ്പിക്കുന്ന കാറ്റ് വഴിമാറി പോയിരിക്കുന്നു...
അകലെ മാമലകൾ മുഷിഞ്ഞ വെൺകുപ്പായം ഊരിമാറ്റി പച്ച ചേലകൾ എടുത്തു ചുറ്റുന്നു.... വഴിയോരങ്ങളിൽ തണുത്തു വിറങ്ങലിച്ചുനിന്നിരുന്ന മരങ്ങളിൽ പ്രതീക്ഷയുടെ പച്ചപ്പ് നാമ്പിട്ടുതുടങ്ങി.
നഗ്നമായി കിടന്നിരുന്ന ഭൂമി കണ്ഠാഭരണങ്ങളും പൂക്കളും ചൂടി, ആരെയും മോഹിപ്പിക്കുവാൻ വീണ്ടും ചമഞ്ഞൊരുങ്ങുന്നു... സൂര്യൻ ഒരു ഇടവേളയ്ക്കുശേഷം വീണ്ടും അവളുടെമേൽ തന്റെ ആധിപത്യം സ്ഥാപിക്കുന്നു...
നിരത്തുകളിൽ ജനസമുദ്രം അലയടിക്കുന്നു. തുളച്ചു കയറുന്ന തണുപ്പു മാറിയതോടെ, സവോളയുടെ തൊലിമാതിരി ഒന്നിനുമേൽ ഒന്നായി എടുത്തണിഞ്ഞിരുന്ന ഉടയാടകൾ ഉരിഞ്ഞുമാറ്റി മനുഷ്യർ നഗ്നരായിതുടങ്ങി... സർക്കസ് കൂടാരത്തിലെ പൊയ്ക്കാൽ വിദഗ്തരെപ്പോലെ, ഷോപ്പിഗ് മാളുകളിൽ എങ്ങും സുന്ദരിമാർ ഹൈഹീലുകളിലേറീ വേച്ചുവേച്ചു നടക്കുന്നു...എങ്ങും എത്താത്ത, തികയാത്ത അവരുടെ വസ്ത്രങ്ങൾ ഉള്ളിലെ നിമ്നോന്നതങ്ങൾ വിളിച്ചു കാട്ടുന്നു.......ബഹുവർണ്ണങ്ങളിലുള്ള അവരുടെ മുടി കാറ്റിൽ പാറികളിക്കുന്നു...രക്തപാനം കഴിഞ്ഞ യക്ഷികളുടേതുമാതിരി അവരുടെ ചുണ്ടുകൾ വല്ലാതെ ചുവന്നിരുന്നു...നഖങ്ങൾ വല്ലാതെ നീണ്ടും...
ഐസ്ക്രീം പാർലറുകളൂം, ക്ഫേത്തെറിയകളും കമിതാക്കളെകൊണ്ടു നിറഞ്ഞുതുടങ്ങി. അവരുടെ പ്രണയലീലകൾ ആസ്വാദകരെയും കുളിർച്ചൂടിക്കുന്നു... തിരക്കേറിയ പകലുകളും, നീളുന്ന രാവുകളുമായി നഗരങ്ങൾ കാത്തിരിക്കുന്നു...ആരോരുമറിയാതെ അവിടെ ചില ജീവിതങ്ങൾ തളിർത്തു പൂക്കുന്നു....മറ്റുചിലവ കൊഴിഞ്ഞു മറയുന്നു...
ഇന്നലെ Mr.Choie യുടെ വക ഒരു ചെറിയ പാർട്ടി ഉണ്ടായിരുന്നു. വൈകുന്നേരം 7 മണിക്കു Yoido സ്റ്റേഷന്റെ ടിക്കറ്റുകൗണ്ടറിനുമുന്നിൽ എത്തിച്ചേരണം എന്നു പറഞ്ഞിരുന്നു. അവിടെനിന്നും അയാൾ എന്നെ അടുത്തുള്ള GANGA എന്ന ഇന്ത്യൻ റെസ്റ്റോറന്റിലേയ്ക്കു കൂട്ടികൊണ്ടുപോയി. ചിത്രങ്ങൾകൊണ്ടും, കൗതുകവസ്തുക്കൾകൊണ്ടും റസ്റ്റോറന്റിന്റെ ഉൾവശം നന്നായി അലങ്കരിച്ചിരുന്നു. ഇന്ത്യൻ രുചികൾ നുണയാൻ എത്തിയിരുന്ന ആളുകളുടെ തിരക്കുകാരണം ഞങ്ങൾക്ക് 10മിനിറ്റു വെയിറ്റിംഗ് റൂമിൽ ഇരിക്കേണ്ടിവന്നു.
തന്തൂരിചിക്കൻ,ബട്ടർനാൺ,സമോസ തുടങ്ങിയ വിഭവങ്ങൾ ആസ്വദിക്കുന്നതിനിടയിൽ ഞങ്ങളുടെ സംസ്സാരത്തിൽ പഴയസുഹൃത്ത് Jong ഇന്റെ കാര്യവും കടന്നു വന്നു.
ഒരുവർഷം മുൻപു നടന്ന കാറപകടത്തിൽ അയാൾക്കു ഭാര്യ നഷ്ടപ്പെട്ടിരുന്നു..ഇപ്പോൾ അയാൾ ആകട്ടെ അരയ്ക്കു താഴോട്ടു തളർന്നു കിടപ്പിലും.. വളരെ നാളത്തെ പ്രണയത്തിനു ശേഷം, അനേകം പ്രതീക്ഷകളോടെ പൂവണിഞ്ഞതായിരുന്നു അവരുടെ വിവാഹ ജീവിതം. അയാളും, 2വയസ്സുള്ള അയാളുടെ മോളും, അയാളുടെ വൃദ്ധയായ മാതാവിന്റെ പരിചരണയിലാണു കഴിഞ്ഞു പോകുന്നതു...
വളരെ ചുറുചുറുക്കുള്ള ഒരു ചെറുപ്പക്കാരൻ ആയിരുന്നു അയാൾ. ഇന്ത്യയിൽ നിന്നും ചിലവസ്തുക്കൾ കൊറിയയിൽ കൊണ്ടുപോയി വിൽക്കുന്നതിനെക്കുറിച്ചും അതുപോലെ കൊറിയൻ വസ്തുക്കൾ ഇന്ത്യൻ വിപണിയിൽ എത്തിക്കുന്നതിനെക്കുറിച്ചും അയാൾ ഞാനുമായി പലപ്പോഴും സംസ്സാരിച്ചിരുന്നു. ഒരിക്കൽ ഭാവിയെക്കൂറിച്ചു അനേകം കണക്കുകൂട്ടലുകൾ നടത്തുകയും സ്വപ്നങ്ങൾ നെയ്യുകയും ചെയ്തിരുന്ന ഒരു ചെറുപ്പക്കാരൻ...ഇന്നു യൗവ്വനം മുഴുവൻ, നിരാലംമ്പനായി പടുകിഴവനെപ്പോലെ ശയ്യയിൽ തന്നെ കഴിച്ചുകൂട്ടുന്നു...
ഒരു വേളയെങ്കിലും അയാളെ സന്ദർശിക്കണമെന്നെനിക്കുണ്ടു. അത് ആശ്വാസത്തെക്കാൾ ഉപരി വീണ്ടും അയാളെ അലോരസപ്പെടുത്തുമോ എന്നു ഞാൻ ഭയക്കുന്നു...ഞാൻ ഇവിടെ എത്തിച്ചേർന്നവിവരം അയാൾക്ക് ഇപ്പോഴും അറിവതില്ല.
റസ്റ്റൊറന്റിൽ നിന്നും വെളിയിലിറങ്ങിയപ്പോൾ തണുത്ത കടൽ കാറ്റു വീശുന്നുണ്ടായിരുന്നു. Mr.Choie എന്നെ റെയിൽവെ സ്റ്റേഷൻവരെ കൊണ്ടുവന്നുവിട്ടു. വലിയ ഒരു മൂളലോടെ ട്രെയിൻ വന്നു നിന്നു. അത് എന്നെയും കൊണ്ടു ആ ദീപിൽനിന്നും, പാലത്തിലുടനീളം പ്രകമ്പനം സൃഷ്ടിച്ചും, തഴെ കടൽ വെള്ളത്തിൽ പുളഞ്ഞു പായുന്ന ഏതൊ ജലസത്വം മാതിരി പ്രതിബിമ്പം തിർത്തും, ശരവേഗത്തിൽ പാഞ്ഞുപോയി...
ഉയരമുള്ള കെട്ടിടത്തിന്റെ ഉയരത്തിലുള്ള, അടച്ചിട്ട എന്റെ മുറിയിൽ ഇരുന്നാൽ, വിസ്തൃതമായ ജനാലയിലൂടെ പുറത്തെ തുറന്ന ലോകം എനിക്കു കാണാം. ഒരു വിമാനത്തിൽ നിന്നും തഴേയ്ക്കു നോക്കുന്നമാതിരി ചെറുതെങ്ങിലും താഴത്തെ കഴ്ചകൾ വളരെ വ്യക്തമായി തന്നെ കാണാം. റോഡിലുടനീളം കളിപ്പാട്ടങ്ങൾ പോലെ കാറുകൾ നിരങ്ങി നീങ്ങുന്നു. മിന്നാമിന്നികൾ പോലെ ഇരുട്ടിൽ അവയുടെ ലയിറ്റുകൾ മിന്നിതെളിയുന്നു.
രാത്രിമഴയിൽ പെയ്തു കുതിർന്ന മണ്ണിൽ നിന്നും ഇയ്യാം പാറ്റകൾ ഉയർന്നു പൊങ്ങുന്നു. മുകളിൽ ഉയരങ്ങളിൽ നക്ഷത്ര വിളക്കുകളുടെ വെളിച്ചം കണ്ട് കൊതിയോടെ പറന്നുയർന്നു, അവയിൽ എത്തിപ്പിടിക്കാനാവത്ത നിരാശയിൽ, ചിറകറ്റ് മണ്ണിൽ തകർന്നടിയുന്നു...
ഒരു രാത്രി മാത്രം ആയുസ്സുള്ള ജീവിതം...ഒരു വേളകൊണ്ടു തകരുന്ന സ്വപ്നങ്ങളും...
10 comments:
അങ്ങനെ 3 മാസത്തിനു ശേഷം പ്രിന്‍സിന്റെ ഒരു പോസ്റ്റ് വന്നു.... മലയാളത്തിനെ പറ്റി... ഞാന്‍ ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്.. എന്റമ്മേ...എങ്ങനെ ഇങ്ങനോക്കെ എഴുതാന്‍ പറ്റുന്നു മാഷേ????...
ഇയമ്പറ്റ para എനിക്കിഷ്ടമായി.... നന്നായിട്ടുണ്ട്...
പ്രതീക്ഷകളും സ്വപ്നങ്ങളും നിരാശയുമൊക്കെ മിന്നി തെളിയുന്നുണ്ടല്ലോ ഈ കുത്തിക്കുറിപ്പില്...നന്നായി എഴുതിയിരിക്കുന്നു..ആശംസകള്‍ ട്ടോ..:)
no need to get depressed.cheer up!
keep writing.good luck.
sasneham,
anu
നന്നായിട്ടുണ്ട്..ആശംസകള്‍.
കുറച്ചു നന്നായി മനസ്സ് ഫ്രഷ് ആക്കി എഴുതൂ...നന്നായി എഴുതാന്‍ പറ്റും..
വരികളില്‍ അത്ര സാധാരണമല്ലാത്ത എന്തോ ഉണ്ട്...ഒരു ആകര്‍ഷണീയത...
എഴുതൂ..വായിക്കാന്‍ കാത്തിരിക്കുന്നു..
ആ ചെറുപ്പക്കാരനെക്കുറിച്ചുള്ള വിവരം ഉള്ളിലൊരു സങ്കടം പടര്‍ത്തി
അയാളെ കാണാന്‍ തിരക്കുകളുടെ ഇടയില്‍ മറക്കണ്ട. നമ്മളെ കാണുമ്പോ അലോസരം ആകും എന്ന് കരുതണ്ട..തീര്‍ച്ചയായും ആരെയും കാണാന്‍ പറ്റാതെ സങ്ങടത്തില്‍ കഴിയുകയാവും.. ഒന്നുമില്ലെങ്ങിലും നമ്മളൊക്കെ എത്ര ഭാഗ്യം ചെയ്തവര്‍ ആണെന്ന ചിന്ത എങ്ങിലും ആശ്വാസം തരും.
:)
nalla post...avasanathe aa para kidilam
:)
hope u r fine !!!
puthiya post evdae???
PIN wher ru....
hmmmm
nannaayittundu visheshangal okke ezhuthu
തിന്റു- നന്ദി.. സമയക്കുറവുകൊണ്ടാണു പോസ്റ്റുകൾ കുറയുന്നത്.
Rare Rose- നന്ദി... പ്രതിക്ഷയും നിരാശയും ഇടകലർന്നതല്ലേ നമ്മുടെ ജീവിതം..
അനൂപം- നന്ദി...
കുക്കൂ- നന്ദി...
hAnLLaLa Th- നന്ദി.. സമയക്കുറവുകൊണ്ടാണു ക്ഷമിക്കുക..
ലക്ഷ്മി- നന്ദി...
രാധ- നന്ദി... ഞാൻ അയാളെ കാണാൻ പോയിരുന്നു..
പരിചിതേ- നന്ദി.... പുതിയ പോസ്റ്റ് ഇട്ടിട്ടുണ്ടു...
പിരു- I am fine. Thank you. How about you?
Post a Comment