Saturday, 1 May 2010

നിര്‍ജ്ജീവം

കണ്ണുന്നിര്‍ ഉറഞ്ഞു കല്ലായി
കണ്ണിലതു കരുകരിപ്പായി
തിരുമും തോറുമതു തിമിരമായി
മങ്ങലായി എല്ലാം മഞ്ഞുപോലെ...

മനം മടുത്തതു മണ്ണായി
ഓര്‍മ്മകളത്രയും മറവിയായി
ജീവിതം അതിന്‍ മറവിലായി
ആവിയായി എല്ലാം മാഞ്ഞപോലെ...

വാക്കുകള്‍ വെറും വിക്കായി
തൊണ്ടയിലവ കുരുക്കായി
ഉള്ളില്‍ തീരാത്ത വിങ്ങലായി
ഒന്നൊന്നായി എല്ലാം മരവിച്ചപോലെ...

ഇനിയൊട്ടു വൈകിയാല്‍
ഈ പ്രാണനുമങ്ങു നിലച്ചപോകാം
കനിവാര്‍ന്നൊരുസ്പര്‍ശമെന്നില്‍ സ്പന്ദനമേകാം
ഒരു ചുടുനിശ്വാസമെന്നില്‍ ജീവശ്വാസമേകാം...

1 (Please your comments):

PIN said...

കനിവാര്‍ന്നൊരുസ്പര്‍ശമെന്നില്‍ സ്പന്ദനമേകാം
ഒരു ചുടുനിശ്വാസമെന്നില്‍ ജീവശ്വാസമേകാം...