മുകളിൽ മുഖം കറുപ്പിച്ചു നിൽക്കുന്നു മാനം
താഴെ ചെളി തെറിപ്പിച്ചും തെറിപറഞ്ഞും ഭൂമി
അതിനു നടുവിലായി പകച്ചു നിൽക്കുന്നു മർത്യർ
ഒടുവിലാമാനം മനം പൊട്ടിക്കരയുന്നു
ആ കണ്ണീർ ഇടനെഞ്ചിലായ് യേറ്റുവാങ്ങുന്നു ഭൂമി
മർത്യനോ തുടരുന്നു ആ പകയൊട്ടും കുറയാതെ
വറുതിയാൽ വിണ്ടയാ മണ്ണിന്റെ പിണക്കം
ഒരു കൊച്ചു മഴയിൽ ഒലിച്ചുപോയി
മനുജന്റെ മനസ്സിലെ ചെളിയൊട്ടു നീക്കുവാൻ
ഇനിയെത്ര മഴക്കാലം വന്നുപോണം ?
4 comments:
എല്ലാം നമുക്ക് വെള്ളത്താൽ ശൂദ്ധമാക്കാം. എന്നാൽ ഒന്ന്,ഒന്നു മാത്രം.. അത് ചോദിക്കരുത്!
അതൊരിയ്ക്കലും മാഞ്ഞു പോകില്ലല്ലോ, എത്ര മഴക്കാലം വന്നു പോയാലും...
മഴയില്‍ കഴുകി കളയാന്‍ പറ്റുന്നതായിരുന്നെങ്ങില്‍..ഓരോ മഴക്കാലം കഴിയുമ്പോഴും പുതിയ മനുഷ്യന്‍ ഉണ്ടാവില്ലേ? എത്ര നല്ല ചിന്ത. ആശംസകള്‍.
:)
Post a Comment