Monday 13 October 2008

വാൽ

കുപ്പക്കുണ്ടിലെ ശുനകനെ കല്ലെടുത്തോങ്ങുകിൽ
അതുചൊല്ലി മോങ്ങുവാനാളുണ്ടിവിടെ

സിംഹവാലപരിരക്ഷയ്ക്കായും കൂവും കുമാരികൾ
ഗോവധം നിഷിദമെന്നോതിയും പ്രക്ഷോഭങ്ങൾ

തെരുവിലൊരു മർത്യനെ നിർദ്ദയമെരിക്കുകിൽ
ആരുണ്ടിവിടെ കേഴുവാൻ ?

വാലില്ലാനരനുടെ വേദന
ആരുണ്ടത്‌ കാണുവാൻ ?

12 comments:

PIN said...

വാലില്ലാനരനുടെ വേദന
ആരുണ്ടത്‌ കാണുവാൻ ?

Anonymous said...

ഞാനും ആലോചിക്കറുണ്ട്‌...

കുറേ പേരുടെ a/c il കാശു കുമിഞ്ഞു കുടക്കുന്നു...

മറുവശത്ത്‌ കുറേ മനുഷ്യര്‍ പട്ടിണി കിടക്കുന്നു... പക്ഷേ അവര്‍ക്ക്‌ ഒരു നേരം ആഹാരം കൊടുക്കന്‍ ആര്‍ക്കെങ്കിലും തോന്നുണ്ടോ????

സ്വന്തം കാലില്‍ നില്‍കുന്ന ഒരു സാഹചര്യം എനിക്കുണ്ടായാല്‍... കുറച്ചു കുട്ടികള്‍ക്കു പഠിക്കാനും,രോഗികള്‍ക്ക്‌ ചികില്‍സക്കും സഹായിക്കണം എന്നു ഞാന്‍ ആഗ്രഹിക്കുന്നു..

ഈ മനുഷ്യര്‍ സമ്പാദിച്ച്‌ കൂട്ടുന്നതൊക്കെ എന്തിനാന്ന്‌ ചിലപ്പോള്‍ അലോചിക്കരുണ്ട്‌...

നമ്മളോക്കെ എത്ര ഭഗ്യവാന്മാരല്ലേ????

Sarija NS said...

:)

raadha said...

വാലുണ്ടയാലും രക്ഷയില്ല മാഷേ..
:)

പ്രിയ ഉണ്ണികൃഷ്ണന്‍ said...

പുറം കാഴ്ചകളോടുള്ള ക്ഷോഭം ശ്ശി ഒന്നുമല്ല ല്ലേ

വരികള്‍ പറയുന്നത് പലരും സ്വയം ചോദിച്ചുകൊണ്ടിരിക്കും, അതാ സംഭവിക്കൂന്നത്

Anil cheleri kumaran said...

good

നരിക്കുന്നൻ said...

തെരുവിലൊരു മർത്യനെ നിർദ്ദയമെരിക്കുകിൽ
ആരുണ്ടിവിടെ കേഴുവാൻ ?

പ്രസക്തമായ ചോദ്യം.
ഈ ചോദ്യം ബൂലോഗത്തിന്റെ ഏഴുദിക്കിലും പ്രതിധ്വനിക്കട്ടേ..

ജിവി/JiVi said...

ചിലരൊക്കെയുണ്ട് പിന്‍, അതുകൊണ്ടല്ലെ ഈ മാനവരാശി ഇങ്ങനെയൊക്കെ നിലനിന്നു പോകുന്നത്.

ഇത്രക്ക് ആശങ്കപ്പെടാതെ!

പിരിക്കുട്ടി said...

ha kollam kunjan nambyare

Kichu $ Chinnu | കിച്ചു $ ചിന്നു said...

:) nice attempt

joice samuel said...

നന്നായിട്ടുണ്ട്....
നന്‍മകള്‍ നേരുന്നു....
സസ്നേഹം,
ജോയിസ്...!!

joice samuel said...

നന്നായിട്ടുണ്ട്....
നന്‍മകള്‍ നേരുന്നു.
സസ്നേഹം,
ജോയിസ്..!!